EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



രാഹുൽ ​ഗാന്ധി ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു…

രാഹുൽ ​ഗാന്ധി ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു. 19 വർഷമായി താമസിക്കുന്ന 12 തുഗ്ലക് ലൈനിലെ വസതിയാണ് രാഹുൽ ഒഴിഞ്ഞത്. സോണിയ ഗാന്ധിയുടെ 10 ജൻപഥിലേക്ക് രാഹുൽ താൽക്കാലികമായി മാറുന്നത്. ഇതിനിടെ മോദി പരാമർശവുമായി ബന്ധപ്പെട്ട് പാറ്റ്ന കോടതി അയച്ച സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ബീഹാർ ഹൈക്കോടതിയെ സമീപിച്ചു.അയോഗ്യനായ സാഹചര്യത്തിൽ വസതി ഇന്നോടെ ഒഴിയണം എന്നായിരുന്നു ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നിർദ്ദേശം. മാർച്ച് 23 നാണ് രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയത്. ഒരു മാസത്തിനുള്ളിൽ വീടൊഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. 2004ൽ ആദ്യം എംപിയായത് മുതൽ രാഹുൽ ​ഗാന്ധി താമസിക്കുന്നത് തു​ഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പർ വസതിയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *