Skip to content
ഖത്തറില്‍ ഏഴുനിലകളിലുള്ള റസിഡന്‍ഷ്യല്‍ കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടതായും കെട്ടിടത്തില്‍ കുടുങ്ങിപ്പോയ ഏഴുപേരെ രക്ഷിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദോഹ അല്‍ മന്‍സൂറയില്‍ ബുധനാഴ്ച രാവിലെ 8.18ഓടെയാണ് സംഭവം. മന്‍സൂറ ബി റിങ് റോഡില്‍ ലുലു എക്‌സ്പ്രസിന് പിറകിലുള്ള ബഹുനില കെട്ടിടമാണ് തകര്‍ന്നത്. സമീപത്തെ മൂന്നുനില കെട്ടിടത്തിന് മുകളിലേക്കാണ് തകര്‍ന്നു വീണത്. ഖത്തര്‍ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ്, പൊലീസ് ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനം നടത്തി. പാകിസ്താന്‍, ഈജിപ്ത്, ഫിലിപ്പിനോ കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.