EN24TV

സംസ്ഥാനത്ത് മെഡിക്കൽ സമരം തുടങ്ങി…

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രഖ്യാപിച്ച മെഡിക്കല്‍ സമരം തുടങ്ങി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് സമരം. അത്യാഹിത വിഭാഗവും എമര്‍ജന്‍സി ഓപ്പറേഷനും ഒഴികെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ട് നില്‍ക്കും.സമരത്തിന് സര്‍ക്കാര്‍, പ്രൈവറ്റ് മേഖലകളിലെ സംഘടനകളും സ്വകാര്യ, കോര്‍പറേറ്റ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ മാനേജ്മെന്‍റുകളും 40 സ്പെഷാലിറ്റി ഓര്‍ഗനൈസേഷനുകളും പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം സ്തംഭിക്കും. സമരത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം ആനയറയിലെ ഐഎംഎ ആസ്ഥാനത്ത് ആയിരത്തോളം ഡോക്ടര്‍മാര്‍ ധര്‍ണ നടത്തും. രാവിലെ 10.30-ന് നടക്കുന്ന പ്രതിഷേധ ധര്‍ണ ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുള്‍ഫി ഉദ്ഘാടനം ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *