ദേശീയപാതയിൽ മലപ്പുറം വട്ടപ്പാറ വളവിൽ ലോറി മുപ്പതടി താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്നുപേർ മരിച്ചു. കോഴിക്കോട് നിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് താഴ്‌ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.