ആദ്യ കേരള സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു. കൊച്ചിയിലാണ് രാഷ്ട്രപതി വിമാനമിറങ്ങിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് കൊച്ചി വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചു. ഐഎൻഎസ് വിക്രന്ത് സന്ദർശനത്തിന് ശേഷം നാവിക സേനയുടെ ഐഎൻഎസ് ദ്രോണാചാര്യ യിലെ പരിപാടിയിലും രാഷ്‌ട്രപതി പങ്കെടുക്കും.