EN24TV

നാഗര്‍കോവിലില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും വേദി പങ്കിടും…

വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ ഇന്ന് നാഗര്‍കോവിലില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും വേദി പങ്കിടും. ജാതിവിവേചനത്തെയും അനാചാരത്തെയും പോരാടി തോല്‍പ്പിക്കാന്‍ ‘ഊഴിയ വേലയ്ക്ക് വിടുതലൈ, തോള്‍ശീലയ്ക്ക് ഉരിമൈ’എന്ന മുദ്രാവാക്യവുമായി തെക്കന്‍ തിരുവിതാംകൂറില്‍ അരങ്ങേറിയ ചരിത്രപ്രസിദ്ധമായ കലാപത്തിന്റെ 200ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് നാഗര്‍കോവിലില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുക്കുന്നുണ്ട്. തമിഴ്‌നാട് മതനിരപേക്ഷ പുരോഗമന മുന്നണിയുടെ നേതൃത്വത്തില്‍ വൈകുന്നേരം അഞ്ചിന് നാഗരാജ സ്‌റ്റേഡിയത്തിലാണ് സമ്മേളനം. ഡിഎംകെ, സിപിഎം, സിപിഐ, കോണ്‍ഗ്രസ്, വിസികെ, എംഎംകെ, എംഡിഎംകെ തുടങ്ങിയ കക്ഷികളുടെ നേതൃത്വത്തിലാണ് സമ്മേളനം നടക്കുക.

Leave a Comment

Your email address will not be published. Required fields are marked *