കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷും മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത്. പാര്‍ട്ടി അവഗണനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ നിന്ന് വിട്ടുന്നതിന് പിന്നാലെയാണ് പാര്‍ട്ടി നേതൃത്വത്തിനെതിരേ പരസ്യവിമര്‍ശനവുമായി മുല്ലപ്പള്ളി വീണ്ടും രംഗത്തുവന്നത്. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണെന്നും വര്‍ക്കിങ് പ്രസിഡന്റായ തന്നോട് പോലും കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി. പുതിയ കെപിസിസി അംഗങ്ങളെ തീരുമാനിച്ചത് ആരും അറിഞ്ഞിട്ടില്ല. നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണ്.