EN24TV

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ 305 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി…

കേരളത്തിലെ പ്രമുഖ ജ്വല്ലറി ശൃംഖലയായ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് ഔട്ട്‌ലെറ്റുകളില്‍ ആദായ നികുതി വകുപ്പ് റെയിഡ് നടത്തിയതിനു പിന്നാലെയാണ് നടപടി. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് നിയമവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് കണ്ടുകെട്ടിയത്. ഇന്ത്യയില്‍ നിന്ന് ഹവാല വഴി ദുബയിലേക്ക് വന്‍ തുക കൈമാറ്റം ചെയ്യുകയും പിന്നീട് ജോയ് ആലുക്കാസ് വര്‍ഗീസിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള ദുബയിലെ ജോയ് ആലുക്കാസ് ജ്വല്ലറി എല്‍എല്‍സിയില്‍ നിക്ഷേപിക്കുകയും ചെയ്‌തെന്നാണ് ഇഡിയുടെ ആരോപണം.തൃശൂര്‍ ശോഭാ സിറ്റിയിലെ സ്ഥലവും പാര്‍പ്പിട കെട്ടിടവും അടങ്ങുന്ന 81.54 കോടി രൂപ വിലമതിക്കുന്ന 33 സ്ഥാവര സ്വത്തുക്കളും കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് റിപോര്‍ട്ട്. 91.22 ലക്ഷം രൂപ മൂല്യമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകളും 5.58 കോടിയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങളും 217.81 കോടിയുടെ ജോയ് ആലുക്കാസിന്റെ ഓഹരികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *