EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സംസ്ഥാനം അതീവ ​ഗുരുതരമായ ലഹരി കടത്ത് കേന്ദ്രമായി മാറി…

രാജ്യാന്തര മയക്കുമരുന്ന് സംഘങ്ങളുടെ വിഹാര കേന്ദ്രമാണിപ്പോൾ കേരളം. കഴിഞ്ഞ ദിവസം മുംബൈയിൽ പിടികൂടിയതടക്കം വൻകിട രാജ്യാന്തര മയക്കു മരുന്ന് മാഫയകളാണ് കേരളത്തിലുള്ളത്. അധികാര കേന്ദ്രങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവരും ഉന്നത സിപിഎം നേതാക്കളും അ‌ടങ്ങുന്നതാണു കേരളത്തിലെ മയക്കു മരുന്ന് റാക്കറ്റ്. രണ്ടായിരം കോടി രൂപയുടെ മയക്കുമരുന്ന് വ്യാപാരമാണ് മുംബൈ കേന്ദ്രീകരിച്ച് മലയാളികളടക്കമുള്ള സംഘം നടത്തിയത്. അതിന്റെ നടുക്കം മാറും മുൻപ് പാക് ബന്ധമുള്ള ഉരു വഴി കേരള തീരത്ത് 200 കോടിയുടെ മയക്കു മരുന്നെത്തിച്ചതും കേരളത്തെ ഞെട്ടിച്ചു. സംസ്ഥാന വ്യാപകമായി ലഹരി മാഫിയ വിഹരിക്കുകയാണ്.സ്വർണക്കടത്തും മയക്കുമരുന്ന് കടത്തുമാണ് കേരളത്തിൽ തഴയ്ക്കുന്നത്. രണ്ടിലും ഭരണപക്ഷത്തെ ഉന്നതരുടെ സാന്നിധ്യമുണ്ട്. അതിന്റെ തണൽപറ്റി, താഴേത്തട്ടിലും മയക്കു മരുന്ന് വ്യാപാരം കൊഴുക്കുന്നു. കാസർകോട് ഹൊസങ്കടിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ മഹാരാഷ്ട്ര സ്വദേശിയായ യുവതി അടക്കം രണ്ട് പേർ പിടിയിൽ. മഞ്ചേശ്വരം ബടാജെയിലെ സൂരജ് റായി (26), മഹാരാഷ്ട്ര താനെ സിറ്റി സ്വദേശിനി സെന ഡിസൂസ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 21 ഗ്രാം എംഡിഎംഎ പിടികൂടി. ഹൊസങ്കടിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വിൽപ്പന നടത്തുകയായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.പരിശോധനയിൽ 10,850 രൂപയും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, വാളയാർ ടോൾ പ്ലാസയിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി സ്വകാര്യ എയർ ബസ്സിലെ ഡ്രൈവറും ക്ലീനറും അറസ്റ്റിലായി. പകൽ സമയത്ത് ഉപയോഗിക്കാൻ സൂക്ഷിച്ചതായിരുന്നു ഇവയെന്നാണ് ഇരുവരും എക്സൈസിന് നൽകിയ മൊഴി. ചാലക്കുടിയിൽ കാറിൽ കടത്തിയ 185 കുപ്പി മദ്യവുമായി രണ്ടുപേർ അറസ്റ്റിലായിരുന്നു. കോട്ടയം തലയോലപ്പറമ്പിൽ വാഹന പരിശോധനയ്ക്കിടെ 100 കിലോ കഞ്ചാവും പിടികൂടിയിരുന്നു.തൃശ്ശൂർ സ്വദേശികളായ അനന്തു സ്വകാര്യഎയർ ബസിലെ ഡ്രൈവറും, അജി ഇതേ ബസിലെ ക്ലീനറുമാണ്. ഡ്രൈവിങ് ചെയ്യാത്ത സമയത്ത് ഉപയോഗിക്കാൻ കരുതി വെച്ചതാണ് ഹാഷിഷ് ഓയിലും കഞ്ചാവുമെന്നാണ് ഇരുവരും വ്യക്തമാക്കിയത്. ഇന്ന് രാവിലെ ആറ് മണിയോടെ എക്സൈസ് സംഘം വാളയാർ ടോൾ പ്ലാസയിൽ നടത്തിയ പരിശോധനയിലാണ് വൻ ലഹരിവേട്ട കണ്ടെത്തിയത്.പ്രതികളുടെ ലൈസൻസും വിശദാംശങ്ങളും മോട്ടോർ വാഹന വകുപ്പിനു അടുത്ത ദിവസം കൈമാറുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.ചാലക്കുടിയിൽ 185 കുപ്പി മദ്യം കടത്തിയ ടാറ്റൂ ആർടിസ്റ്റും കൂട്ടാളിയും അറസ്റ്റിലായി. വടകര സ്വദേശി രാജേഷും ടാറ്റൂ അർടിസ്റ്റായ മാഹി സ്വദേശി അരുണുമാണ് മാഹിയിൽ നിന്ന് മദ്യം കടത്തിയത്. കാറിൻറെ ഡിക്കിയിൽ കാർഡ്ബോഡ് പെട്ടികളിൽ നിരത്തിവെച്ച മദ്യക്കുപ്പികൾ ചാക്ക് കൊണ്ട് മറച്ചുവെച്ച നിലയിലായിരുന്നു. രാജേഷ് മുമ്പും മദ്യക്കടത്ത് കേസിലെ പ്രതിയായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *