ഡിഎംകെ പാര്‍ട്ടി അധ്യക്ഷനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വീണ്ടും തിരഞ്ഞെടുത്തു. ദുരൈമുരുകന്‍ ജനറല്‍ സെക്രട്ടറിയായും ടി ആര്‍ ബാലു ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മൂന്നുപേരുടെയും രണ്ടാമൂഴമാണിത്. നേരത്തെ, പാര്‍ട്ടിയുടെ ട്രഷറര്‍, യൂത്ത് വിങ് സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ എം കെ സ്റ്റാലിന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2018ല്‍ കരുണാനിധിയുടെ വിയോഗത്തെ തുടര്‍ന്നാണ് സ്റ്റാലിന്‍ പാര്‍ട്ടി അധ്യക്ഷനായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്.