EN24TV

സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് പൈലറ്റ് മരിച്ചു…

ഇന്ത്യന്‍ സൈന്യത്തിന്റെ ചീറ്റാ ഹെലികോപ്ടറാണ് തകര്‍ന്നത്. അരുണാചല്‍ പ്രദേശിലെ തവാങ് മേഖലയിലാണ് അപകടമുണ്ടായത്. പൈലറ്റ് ലെഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവ് ആണ് മരിച്ചത്. സഹപൈലറ്റ് ഗുരുതരമായ പരിക്കുകളോടെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്. പതിവ് പറക്കലിനിടെ രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *