ബംഗാളില്‍ ദുര്‍ഗാപൂജാഘോഷത്തിന്റെ ഭാഗമായ വിഗ്രഹ നിമഞ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ നാലു സ്ത്രീകളടക്കം എട്ടുപേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ജല്‍പായ്ഗുരി ജില്ലയിലെ മാല്‍ നദിയില്‍ ദുര്‍ഗാ ദേവിയുടെ വിഗ്രഹ നിമഞ്ജനം നടക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിനാളുകളാണ് അപകടത്തില്‍പ്പെട്ടതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മൗമിത ഗോദര പിടിഐയോട് പറഞ്ഞു.