എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / September 30, 2022 September 30, 2022 ബൈക്കില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന 3.6 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കളെ പിടികൂടി. കൊണ്ടോട്ടി മുതുവല്ലൂര്‍ സ്വദേശി കുമ്മട്ടി വീട്ടില്‍ കെ അബഷര്‍ (24), കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ബി സി ഹൗസില്‍ ബിഷര്‍ ഷുഹൈബ് (22) എന്നിവരാണ് പിടിയിലായത്. 10 വര്‍ഷം വരെ കഠിനതടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മയക്കുമരുന്ന് കടത്ത് സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചുവരികയാണെന്ന് എക്സൈസ് അറിയിച്ചു. മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ പി ബി ബില്‍ജിത്തും സംഘവും തോല്‍പ്പെട്ടി ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായി ചെക്ക് പോസ്റ്റില്‍ നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് കെഎല്‍- 84 8627 നമ്പര്‍ ബൈക്കില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന എംഡിഎംഎ പിടികൂടിയത്.
എം.ടി.യുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി. വേണുഗോപാൽ എം.പി… Leave a Comment / Kerala news, latest news / By en24tv
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv
ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി; രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ… Leave a Comment / International News, Kerala news, latest news / By en24tv
തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കണം; ഹൈക്കോടതി Leave a Comment / International News, Kerala news, latest news / By en24tv