പട്ടികജാതി – പട്ടികവർഗ വകുപ്പുകളുടെ പ്രവർത്തനങ്ങളെല്ലാം ഇനി “ഉന്നതി’ ക്കു കീഴിൽ… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / September 29, 2022 September 29, 2022 പട്ടികജാതി – പട്ടിക വർഗ – പിന്നാക്കക്ഷേമ വകുപ്പുകളുടെ വികസന – വിദ്യാഭ്യാസ – ക്ഷേമ പ്രവർത്തനങ്ങളെല്ലാം ഇനി മുതൽ “”ഉന്നതി’ എന്ന ഒരു കുടക്കീഴിൽ. മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതിയുടെ ലോഗോ പ്രകാശിപ്പിച്ചു. മന്ത്രി കെ രാധാകൃഷ്‌ണൻ അധ്യക്ഷനായി.പുതിയ കാഴ്‌ചപ്പാടോടുകൂടി വിദ്യാഭ്യാസ, ക്ഷേമ-വികസന പ്രവർത്തനങ്ങൾ പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ വികസന വകുപ്പുകൾ നടപ്പിലാക്കിവരുന്ന കാലഘട്ടമാണിത്. പിന്നാക്ക ജനവിഭാഗങ്ങളെ സ്വയം പര്യാപ്തതയിലെത്തിച്ച് കരുത്തുറ്റ ജനസമൂഹമായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങളേ കൈപിടിച്ചുയർത്തുന്ന വിവിധ പദ്ധതികൾ “ഉന്നതി” എന്ന പേരിൽ ഒരു പൊതുപ്ലാറ്റ്ഫോമിൽ കൊണ്ടുവന്നതു വഴി ക്ഷേമപ്രവർത്തനങ്ങളിൽ കൂടുതൽ പേരെ പങ്കാളികളാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എം.ടി.യുടെ വിയോഗത്തിൽ അനുശോചിച്ച് കെ.സി. വേണുഗോപാൽ എം.പി… Leave a Comment / Kerala news, latest news / By en24tv
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു… Leave a Comment / Kerala news, latest news / By en24tv
ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേയ്ക്ക് മാറ്റി; രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുതിയ കേരള ഗവർണർ… Leave a Comment / International News, Kerala news, latest news / By en24tv
തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യം തള്ളിയ കേസിൽ ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കണം; ഹൈക്കോടതി Leave a Comment / International News, Kerala news, latest news / By en24tv