EN24TV

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ: കൊല്ലത്ത് പൊലീസിന് നേരെ ആക്രമണം…

പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ കൊല്ലത്ത് പൊലീസിന് നേരെ ആക്രമണം. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. യാത്രക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിക്കവെയായിരുന്നു ആക്രമണം.പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. ആന്റണിയുടെ തലക്ക് ഗുരുതര പരുക്കേറ്റു. നിഖിലിന്റെ കാലിനാണ് പരുക്കേറ്റത്.

Leave a Comment

Your email address will not be published. Required fields are marked *