പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹര്‍ത്താലിനിടെ പരക്കെ അക്രമം.വാഹനങ്ങൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. കോഴിക്കോട്ടും കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും വയനാട്ടിലും കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. രാവിലെ ആറ് മുതൽ വെെകിട്ട് ആറ് വരെയാണ് ഹർത്താൽ.കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. കണ്ണൂരിൽ ചരക്കുലോറി തടഞ്ഞ് താക്കോൽ ഊരിയെടുത്തു. ആലുവയിൽ ബസിന് കല്ലെറിഞ്ഞു.ആലുവയിൽ രണ്ട് ബസുകൾ തകർത്തു.