EN24TV

advertisment header top single

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന്; സംഘടനാ തിരഞ്ഞെടുപ്പ് മുഖ്യ അജണ്ട…

കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്നു ചേരും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് വിർച്ച്വലായാവും യോഗം നടക്കുക. ചികിൽസയ്ക്കായി വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൻറെ പുതുക്കിയ ഷെഡ്യൂൾ യോഗം തീരുമാനിക്കും. അടുത്ത മാസം ഇരുപതിന് മുമ്പ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് രണ്ടാഴ്ച കൂടി നീട്ടാൻ യോഗത്തിൽ ധാരണയുണ്ടാവും. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിലാണിതെന്ന് നേതാക്കൾ പറഞ്ഞു. ഗുലാംനബി ആസാദ് രാജിവച്ചു കൊണ്ട് നൽകിയ കത്തും യോഗത്തിൽ ചർച്ചയാവും. രാഹുൽ ഗാന്ധിക്കെതിരേ കത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളി യോഗം പ്രമേയം പാസാക്കാനും സാധ്യതയുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *