EN24TV

സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; ജനൽച്ചില്ലുകൾ തകർന്നു…

സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്.ഇന്നലെ രാത്രിയായിരുന്നു സംഭവം.ആക്രമണത്തിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു.സംഭവ സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല.തിരുവനന്തപുരം വട്ടിയൂർക്കാവിൽ സി പി എമ്മിന്റെ കൊടിമരങ്ങൾ നശിപ്പിച്ചു.ഇന്നലെ പുലർച്ചെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു.ഇതിന് തുടർച്ചയായിട്ടാണ് വീണ്ടും ആക്രമണമുണ്ടായതെന്നാണ് കരുതുന്നത്.

Leave a Comment

Your email address will not be published. Required fields are marked *