മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതയോടെയാണു നേരിടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങള്‍ നാര്‍ക്കോ കോഓര്‍ഡിനേഷന്‍ സെന്റര്‍(എന്‍.സി.ആര്‍.ഡി.) യോഗങ്ങള്‍ പതിവായി നടത്തുകയും അവയെ ജില്ലാതലത്തില്‍വരെ എത്തിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് 30ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കോവളം റാവിസ് ഹോട്ടലില്‍ നടന്ന യോഗത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാനങ്ങളും കേന്ദ്രവുമായും ബന്ധപ്പെട്ട 26 വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഒമ്പത് എണ്ണം പരിഹരിക്കപ്പെട്ടു. 17 വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മാറ്റിവച്ചു.