EN24TV

എഫ്ബിഐ നടത്തിയ റെയ്ഡിനിടെ ‘അതീവ രഹസ്യ’ സ്വഭാവമുള്ള രേഖകള്‍ കണ്ടെത്തിയതായി റിപോര്‍ട്ടുകള്‍…

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലെ ആഡംബര വസതിയില്‍ വ്യായാഴ്ച ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ(എഫ്ബിഐ) നടത്തിയ റെയ്ഡിനിടെ ‘അതീവ രഹസ്യ’ സ്വഭാവമുള്ള രേഖകള്‍ കണ്ടെത്തിയതായി റിപോര്‍ട്ടുകള്‍. പാം ബീച്ചിലെ വസതിയില്‍ നടന്ന റെയ്ഡിന്റെ വാറന്റ് വിശദാംശത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. പ്രതിരോധ രാജ്യരക്ഷ മേഖലകളുമായി ബന്ധപ്പെട്ട 11 സെറ്റ് രഹസ്യരേഖകളും ഫ്രഞ്ച് പ്രസിഡന്റിനെ സംബന്ധിച്ച ഫോള്‍ഡറും ട്രംപിന്റെ വസതിയില്‍ നിന്നും വീണ്ടെടുത്തതായാണ് വിവരം. ഇവ കൈവശം വച്ചതിന്റെ പേരില്‍ ട്രംപിന് മേല്‍ രാജ്യദ്രോഹമടക്കമുള്ള കുറ്റം ചുമത്താന്‍ സാധിക്കുമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *