Skip to content
കത്തിയാക്രമണത്തില്‍ പരിക്കേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്ട്. കഴുത്തില്‍ കുത്തേറ്റ റുഷ്ദി പെന്‍സില്‍വാനിയ എറിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന് സംസാരിക്കാനാവുന്നില്ലെന്നും ആശുപത്രിയില്‍നിന്നും നല്ല വാര്‍ത്തയല്ലയുള്ളതെന്നും റുഷ്ദിയുടെ ഏജന്റ് അറിയിച്ചു. റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കൈ ഞരമ്പുകള്‍ മുറിഞ്ഞു. കരളിനും കുത്തേറ്റിട്ടുണ്ടെന്നും ഏജന്റ് ആന്‍ഡ്രൂ വൈലി പറഞ്ഞു. റുഷ്ദിയുടെ കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. ന്യൂയോര്‍ക്കിലെ ചൗട്ടാവില്‍ പ്രഭാഷണത്തിനിടെയാണ് റുഷ്ദിക്ക് കുത്തേറ്റത്. സ്‌റ്റേജില്‍ കടന്നുകയറിയ അക്രമി 75കാരനായ റഷ്ദിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.