ജമ്മു കശ്മീരില്‍ സൈനിക ക്യാംപിന് നേരെ സായുധാക്രമണം; മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു…

ജമ്മു കശ്മീരിലെ രജൗറിയില്‍ സൈനിക ക്യാംപിന് നേരെ സായുധാക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നു പുലര്‍ച്ചെയോടെയാണ് സായുധസംഘം ക്യാംപിനു നേരെ ആക്രമണം അഴിച്ചുവിട്ടത്.ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ രണ്ടു പേര്‍ സൈനിക ക്യാംപിലെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യമെങ്ങും കനത്ത സുരക്ഷ നിലനില്‍ക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *