അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ അതിവേഗ വിസ്താരം… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / August 10, 2022 August 10, 2022 അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ അതിവേഗ വിസ്താരം. 25 മുതല്‍ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ്സി -എസ്ടി കോടതിയില്‍ വിസ്തരിക്കും. പ്രതികള്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാല്‍, ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയും വിചാരണക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ വേഗത്തിലാക്കാന്‍ വേണ്ടി ഇന്നു മുതല്‍ ദിവസേനെ അഞ്ചുപേരെ വിസ്തരിക്കും. കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന ക്രെയിന്‍ ഡ്രൈവര്‍മാരായ 25ാം സാക്ഷി രാജേഷ്, 26ാം സാക്ഷി ജയകുമാര്‍ എന്നിവരടക്കം, ഏഴുപേരെ വിസ്തരിക്കും. 27ാം സാക്ഷി സെയ്തലവി, 28ാം സാക്ഷി മണികണ്ഠന്, 29ാം സാക്ഷി സുനില്‍ കുമാര്‍, 30ാം സാക്ഷി താജുദ്ദീന്, 31ാം സാക്ഷി ദീപു എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുക. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയും വിചാരണക്കോടതിയുടെ മുമ്പിലുണ്ട്. ഇതുവരെ വിസ്തരിച്ച സാക്ഷികളില്‍ 13 പേര് കൂറുമാറിയിരുന്നു. സാക്ഷികള്‍ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടത്.
കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും അറസ്റ്റില്‍… Leave a Comment / Kerala news, latest news / By en24tv
ഇറാൻ ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക്… Leave a Comment / International News, latest news / By en24tv
ഇറാന് ഇസ്രയേലില്‍ ഇതുവരെ 270-ലധികം മിസൈലുകള്‍ പ്രയോഗിച്ചു. ഷഹ്റാനിലെ എണ്ണ സംഭരണശാല കത്തി… Leave a Comment / International News, latest news / By en24tv
തിരിച്ചടിച്ച് ഇറാൻ, ടെൽ അവീവിൽ മിസൈൽ ആക്രമണം… Leave a Comment / International News, Kerala news, latest news / By en24tv
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; Leave a Comment / International News, latest news / By en24tv
പ്രസ് ക്ലബ് – റോട്ടറി ക്ലബ് മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 13 (വെള്ളി) രാവിലെ 9 മുതൽ 2 വരെ … Leave a Comment / Kerala news, latest news / By en24tv