EN24TV

പഞ്ചാബിൽ അട്ടിമറി? ആം ആദ്മി പാർട്ടി ഭരണം നേടുമെന്ന് എക്സിറ്റ് പോൾ

എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺ​ഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺ​ഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു

ദില്ലി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ (Punjab Assembly Election)  കോൺ​ഗ്രസിനെ (Congress) മലർത്തിയടിച്ച് ആം ആദ്മി പാർട്ടി (AAP)  അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ (Exit Poll)  ഫലം. മൂന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്മി പാർട്ടിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 

ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നത് ആം ആദ്മി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുമെന്നാണ്. 76 മുതൽ 90 സീറ്റ് വരെ ആം ആദ്മി പാർട്ടി നേടുമെന്നാണ് എക്സിറ്റ് പോൾ. എഎപി 41 ശതമാനം വോട്ട് വിഹിതം നേടും. കോൺ​ഗ്രസിന് 28 ശതമാനം വോട്ട് വിഹിതമേ നേടാനാകൂ. 77 സീറ്റുകൾ ഉണ്ടായിരുന്ന കോൺ​ഗ്രസ് ഇക്കുറി 19-31 വരെ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലം പറയുന്നു. ബിജെപി 1 – 4 വരെ സീറ്റുകൾ മാത്രമേ നേടൂ. ആകാലി ദൾ 7-11 വരെ സീറ്റുകൾ നേടും. 

Leave a Comment

Your email address will not be published. Required fields are marked *