
ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി തീരുമാനിച്ചു. ഫയര്‍ഫോഴ്‌സ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് പുതിയ പോലീസ് മേധാവി. നിലവിലുള്ള ചീഫ് സെക്രട്ടി ഡോ. വി.പി. ജോയിയും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും ജൂണ്‍ 30 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഒഴിവിലാണ് നിയമനം.ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ സ്തുത്യര്‍ഹമായ സേവനത്തിന് മന്ത്രിസഭ കൃതജ്ഞത രേഖപ്പെടുത്തി. ഭരണ നിര്‍വ്വഹണത്തിന് തനിക്കു നല്‍കിയ സഹകരണത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറി നന്ദി രേഖപ്പെടുത്തി.