
ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പങ്കെടുത്ത പരിപാടിക്കിടെ സ്‌ഫോടനം. പടിഞ്ഞാറന്‍ ജപ്പാനിലെ വാകയാമയിലെ ഒരു തുറമുഖ പ്രദേശത്ത് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.പ്രധാനമന്ത്രി സുരക്ഷിതനാണെന്നും ഒരാള്‍ പിടിയിലായതായും അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ഒരാളെ സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് ബലമായി പിടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പൈപ്പിന് സമാനമായ വസ്തു പ്രധാനമന്ത്രിക്ക് നേരെ വലിച്ചെറിയുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന് സമാനമായ ശബ്ദമാണ് കേള്‍ക്കാനായതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വിവദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.