കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന്; സംഘടനാ തിരഞ്ഞെടുപ്പ് മുഖ്യ അജണ്ട… Leave a Comment / channel news, International News, Kerala news, latest news, pathanamthitta news / By en24tv / August 27, 2022 August 27, 2022 കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഇന്നു ചേരും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് വിർച്ച്വലായാവും യോഗം നടക്കുക. ചികിൽസയ്ക്കായി വിദേശത്തുള്ള സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൻറെ പുതുക്കിയ ഷെഡ്യൂൾ യോഗം തീരുമാനിക്കും. അടുത്ത മാസം ഇരുപതിന് മുമ്പ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് രണ്ടാഴ്ച കൂടി നീട്ടാൻ യോഗത്തിൽ ധാരണയുണ്ടാവും. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിലാണിതെന്ന് നേതാക്കൾ പറഞ്ഞു. ഗുലാംനബി ആസാദ് രാജിവച്ചു കൊണ്ട് നൽകിയ കത്തും യോഗത്തിൽ ചർച്ചയാവും. രാഹുൽ ഗാന്ധിക്കെതിരേ കത്തിൽ ഉന്നയിച്ച ആരോപണങ്ങൾ തള്ളി യോഗം പ്രമേയം പാസാക്കാനും സാധ്യതയുണ്ട്.
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട ഹൈക്കോടതി സ്വീകരിച്ചു… Leave a Comment / International News, latest news / By en24tv
അരവിന്ദ് കെജ് രിവാളിന്റെയും ബിആര്‍എസ് നേതാവ് കെ കവിതയുടെയും ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി രണ്ടാഴ്ചകൂടി നീട്ടി… Leave a Comment / International News, Kerala news, latest news / By en24tv
കനത്ത മഴ കാരണം യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍ റദ്ദാക്കി… Leave a Comment / International News, latest news / By en24tv
ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ശാസ്തമംഗലം മരുതംകുഴിയിൽ വോട്ട് അഭ്യർത്ഥിച്ച് എത്തിയപ്പോൾ… Leave a Comment / International News, Kerala news, latest news / By en24tv
ഇറാനുമായി ഏറ്റുമുട്ടാനില്ല… Leave a Comment / International News, Kerala news, latest news / By en24tv
എം.ഡി.എം.എ യും ഗഞ്ചാവുമായി മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി… Leave a Comment / International News, Kerala news, latest news / By en24tv