സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിച്ച വയനാട്ടിയെ ഷെറിൻ ഷഹാനയെ സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്.
സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയിച്ച വയനാട്ടിയെ ഷെറിൻ ഷഹാനയെ സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്. കമ്പളക്കാട്ടെ വീട്ടിലെത്തിയാണ് മന്ത്രി ഷഹാനയെ സന്ദർശിച്ചത്. എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്ന് പൊരുതിക്കയറി ഷഹാന നേടിയ നേട്ടങ്ങൾക്ക് സൂര്യതേജസുണ്ടെന്ന് മന്ത്രി ഫെയസ്‌ബുക്കിൽ കുറിച്ചു. ഷഹാനയുടെ ഈ നിശ്ചയദാർഢ്യവും തളരാത്ത പോരാട്ടവീറും സമാനതകളില്ലാത്ത ഇച്ഛാശക്തിയും ഒരുപാട് മനുഷ്യർക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പ്രചോദനത്തിന് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.സ്‌കൂളിൽ പോയിട്ടില്ലാത്ത ബാപ്പ, നാലാം ക്ലാസ് വരെ മാത്രം പഠിച്ച ഉമ്മ, ആ ജീവിത …