ഒമാനില്‍ 256 പുതിയ കൊവിഡ് കേസുകള്‍ കൂടി
97.6 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ 4,249 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. മസ്‌കറ്റ്: ഒമാനില്‍ (Oman) 256 പേര്‍ക്ക് കൂടി കൊവിഡ് (covid 19) വൈറസ് ബാധ സ്ഥിരീകരിച്ചു. 566 പേര്‍ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,76,585 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,85,769 പേര്‍ക്കാണ് ഒമാനില്‍ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 97.6 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. …