EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഒഴിപ്പിക്കലിനായി തുറന്നത് ആറ് മനുഷ്യത്വ ഇടനാഴികൾ, എല്ലാം റഷ്യയിലേക്ക്, അസന്മാർഗിക നീക്കമെന്ന് യുക്രൈൻ

റഷ്യയിലേക്കോ ബെലറൂസിലേക്കോ പോകുന്നവർക്ക് വേണ്ടി മാത്രമാണ് ഇടനാഴികൾ തുറന്നതെന്നും പൂർണ്ണമായും അസന്മാർഗിക നീക്കമാണിതെന്നും യുക്രൈൻ പ്രതികരിച്ചു.

മോസ്കോ: വെടി നിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രൈനിലെ (Ukraine) പ്രധാനപ്പെട്ട  നഗരങ്ങളിൽ നിന്നും തുറന്ന ഇടനാഴിയെ (Humanitarian corridors) ചൊല്ലിയും അനിശ്ചിതത്വം. യുക്രൈനിലെ ഒഴിപ്പിക്കലിനായി തുറന്ന ആറ്  ഇടനാഴികളും റഷ്യയിലേക്കാണ് (Russia). ഇതോടെ ഇതോടെ മനുഷ്യത്വ ഇടനാഴികൾക്കെതിരെ യുക്രൈൻ രംഗത്തെത്തി. റഷ്യയിലേക്കോ ബെലറൂസിലേക്കോ പോകുന്നവർക്ക് വേണ്ടി മാത്രമാണ് ഇടനാഴികൾ തുറന്നതെന്നും പൂർണ്ണമായും അസന്മാർഗിക നീക്കമാണിതെന്നും യുക്രൈൻ പ്രതികരിച്ചു. യുക്രൈനെ നിരന്തരം ആക്രമിക്കുന്ന ഇടങ്ങളിലേക്കുള്ള ഇടനാഴി അംഗീകരിക്കാനാകില്ലെന്നും യുക്രൈൻ വ്യക്തമാക്കി. 

സാധാരണക്കാർക്ക് രക്ഷപ്പെടാനായി പ്രധാന യുക്രൈൻ നഗരങ്ങളായ കീവ് , കാർകീവ് , സുമി, മരിയോപോൾ എന്നിവിടങ്ങളിലാണ് റഷ്യ വെടി നിർത്തൽ പ്രഖ്യാപിച്ചത്. സുരക്ഷിത ഇടനാഴികൾ ഒരുക്കി ജനങ്ങളെ പുറത്തേക്ക് എത്തിക്കുമെന്നാണ് റഷ്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചത്. നഗരങ്ങളിൽ കുടുങ്ങി  കിടക്കുന്ന ലക്ഷക്കണക്കിനാളുകൾ പ്രതീക്ഷയോടെയായിരുന്നു പ്രഖ്യാപനത്തെ കാണ്ടത്. എന്നാൽ എല്ലാ ഇടനാഴികളും റഷ്യയിലേക്കാണെന്നതാണ് ശ്രദ്ധേയം. 

Leave a Comment

Your email address will not be published. Required fields are marked *