മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി…
തിരുവനന്തപുരം മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി. ജർമൻ സാംസ്കാരികകേന്ദ്രത്തിൻറെ ശുചിമുറിയിൽനിന്നാണ് പിടികൂടിയത്.കഴിഞ്ഞ മാസം 14നാണ് ഹനുമാൻ കുരങ്ങ് മൃഗശാലയിൽ നിന്നു ചാടിപ്പോയത്. തിരുപ്പതിയിൽ നിന്നാണ് കുരങ്ങിനെ മൃഗശാലയിൽ എത്തിച്ചത്. മൂന്നു വയസുള്ള പെൺ ഹനുമാൻ കുരങ്ങിനെ സന്ദർശകർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് മാറ്റാനിരിക്കെ ചാടിപ്പോകുകയായിരുന്നു. കുരങ്ങിനെ കൈവിട്ടു പോയിട്ട് ഒരു മാസമായിട്ടും അതു തലസ്ഥാനം വിട്ടു പോകാത്തത് കൗതുകമായി. കാണാതായതിന്റെ തൊട്ടടുത്ത ദിവസം മ്യൂസിയത്തിനു സമീപം ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിനു മുകളിൽ കുരങ്ങൻ കയറി. രാത്രി …
മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പിടികൂടി… Read More »
മണിപ്പൂരിൽ സ്കൂളിന് മുന്നിൽ യുവതി വെടിയേറ്റ് മരിച്ചു…
കലാപം തുടരുന്ന മണിപ്പൂരിൽ സ്കൂളിന് മുന്നിൽ യുവതി വെടിയേറ്റ് മരിച്ചു. വെസ്റ്റ് ഇംഫാലിലെ ശിശുനികേതൻ സ്കൂളിന് മുന്നിൽ വെച്ചാണ് യുവതിക്ക് വെടിയേറ്റത്. അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇംഫാലിൽ രണ്ടുദിവസം മുൻപാണ് സ്കൂളുകൾ തുറന്നത്. ഇതിനു പിന്നാലെയുണ്ടായ ആക്രമണം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കന്‍റോണ്‍മെന്‍റ് ഹൗസിന് മുകളിലേക്ക് മരം കടപുഴകി വീണു…
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിന് മുകളിലേക്ക് മരം കടപുഴകി വീണു.കന്‍റോണ്‍മെന്‍റ് ഹൗസ് വളപ്പിന്‍റെ വലതുവശത്തുള്ള കൂറ്റൻ മരമാണ് വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.യുഡിഎഫ് നേതൃയോഗം ഉള്‍പ്പെടെയുള്ളവ സ്ഥിരമായി നടക്കുന്ന മുറിക്ക് മുകളിലേക്കാണ് മരം വീണത്. സതീശൻ കെപിസിസി നേതൃയോഗത്തിനായി ഇന്ദിരാ ഭവനിലേക്ക് പോയ വേളയിലാണ് മരംവീണത്. അഗ്നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുനീക്കി.
അതിശക്തമായ മഴ; രണ്ട് മരണം; കടലാക്രമണം രൂക്ഷം ; എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
സംസ്ഥാനത്ത് അതിശക്ത മഴയിലും മിന്നല്‍ ചുഴലിയിലും രണ്ട് മരണം. കനത്ത നാശനഷ്ടങ്ങളും. മഴക്കെടുതിയില്‍ കണ്ണൂരും ആലപ്പുഴയിലുമാണ് ഓരോ മരണം. കണ്ണൂര്‍ വെള്ളക്കെട്ടില്‍ വീണ് ബഷീറും (50) ആലപ്പുഴ തോട്ടപ്പള്ളിയില്‍ വള്ളം മറിഞ്ഞ് രാജ്കുമാറുമാണ് മരിച്ചത്. മലപ്പുറത്ത് മിന്നല്‍ ചുഴലിയടിച്ചു. മൂന്നു മിനിട്ടോളാം നീണ്ടു നിന്ന അതി ശക്തമായ കാറ്റാണ് വീശിയടിച്ചത്. മലപ്പുറം കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ് അതിശക്തമായ കാറ്റ് വീശി അടിച്ചത്. നിരവധി മരങ്ങള്‍ കടപുഴകി വീണു. 15ലേറെ വീടുകള്‍ക്ക് കേടു പറ്റി. വൈദ്യുതി ബന്ധം പൂര്‍ണമായും …
കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; കണ്ണൂരില്‍ ഒരു മരണം, തൃശൂരില്‍ മിന്നല്‍ ചുഴലി…
സംസ്ഥാനത്ത് പലയിടത്തും രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ പലയിടത്തും വ്യാപക നാശനഷ്ടം. കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. തൃശ്ശൂരില്‍ രണ്ടിടത്തായി മിന്നല്‍ച്ചുഴലി അനുഭവപ്പെട്ടു. പലയിടത്തും കടലാക്രമണവും രൂക്ഷമാണ്. ആറു ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍ സിറ്റി നാലുവയലില്‍ താഴത്ത് ഹൗസില്‍ ബഷീര്‍(50) ആണ് വീട്ടിനു സമീപത്തെ വെള്ളക്കെട്ടില്‍ വീണ് മരണപ്പെട്ടത്. തലശ്ശേരി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പടുവിലായി ചാമ്പാട് കുശലകുമാരിയുടെ ഉടമസ്ഥതയിലുള്ള കരയങ്കണ്ടി വീടാണ് …
കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; കണ്ണൂരില്‍ ഒരു മരണം, തൃശൂരില്‍ മിന്നല്‍ ചുഴലി… Read More »
തീസ് ഹസാരി കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ വെടിവയ്പ്പ്…
ഡല്‍ഹി തീസ് ഹസാരി കോടതി സമുച്ചയത്തിനുള്ളില്‍ അഭിഭാഷകര്‍ തമ്മില്‍ ഏറ്റുമുട്ടി. അഭിഭാഷകരുടെ 2 വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരു അഭിഭാഷകന്‍ വായുവിലേക്ക് വെടിയുതിര്‍ത്തു. അതേസമയം വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.അഭിഭാഷകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. 9 റൗണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സബ്‌സി മണ്ഡി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏത് ആയുധം ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്, കോടതി വളപ്പില്‍ എങ്ങനെ ആയുധമെത്തി, വെടിയുതിര്‍ത്തയാള്‍ക്ക് പിസ്റ്റളിനുള്ള ലൈസന്‍സ് …
തീസ് ഹസാരി കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ വെടിവയ്പ്പ്… Read More »
എ.ഐ ക്യാമറ: ഒരു മാസം കൊണ്ട് പിഴയായി ലഭിച്ചത് 81.78 ലക്ഷം…
സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചശേഷം ഒരു മാസം കൊണ്ട് 20.42 ലക്ഷം ഗതാഗത നിയമ ലംഘനങ്ങളാണ് ക്യമാറകള്‍ കണ്ടെത്തിയത്. ഇവ പരിശോധിച്ച് പ്രോസസ് ചെയ്ത് ഇ-ചലാന്‍ അയക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ജൂലൈ മൂന്നു വരെ കണ്ടെത്തിയ ഗതാഗത നിയമ ലംഘനങ്ങളില്‍ 7,41,766 എണ്ണം പ്രോസസ് ചെയ്തു. ഇതില്‍ 1,77,694 എണ്ണം എന്‍.ഐ.സിയുടെ ഐ.ടി.എം.എസിലേക്കു മാറ്റുകയും 1,28,740 എണ്ണത്തില്‍ ഇ-ചലാന്‍ ജനറേറ്റ് ചെയ്യുകയും ചെയ്തു. ജനറേറ്റ് ചെയ്ത ചലാനില്‍ 1,04,063 …
എ.ഐ ക്യാമറ: ഒരു മാസം കൊണ്ട് പിഴയായി ലഭിച്ചത് 81.78 ലക്ഷം… Read More »
മന്ത്രിയുടെ വാഹനത്തിന് വഴി കൊടുക്കാത്തതിന് ലോറി ഡ്രൈവർക്ക് മർദ്ദനം; മന്ത്രിയെ തടഞ്ഞ് നാട്ടുകാർ…
മന്ത്രിയുടെ അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് പൊലീസ് മർദ്ദനം. ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം. മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരാണ് സാദിഫിനെ മർദിച്ചത്.മീൻ ലോറിയിലെ ഡ്രൈവറായിരുന്നു സാദിഫ്. ചോമ്പാലയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് പോവുകയായിരുന്നു ഇവർ. പൊലീസ് മർദനത്തെ തുടർന്ന് സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ കൈക്ക് പരിക്കുണ്ട്.
മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു, രണ്ട് പേരെ കാണാതായി…
നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽ പെട്ടു.മൂന്ന് പേരെ രക്ഷപ്പെടുത്തി.ഇന്ന് പുലർച്ച് മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കിൽ അകപ്പെട്ടത്.രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണെന്ന് സംശയിക്കുന്നു.