സംസ്കാര ശൂന്യമായ ആക്ഷേപമാണ് മുരളീധരന് നടത്തിയത്…
മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ മുരളീധരന്റെ അധിക്ഷേപ പരാമര്‍ശം സംസ്കാര ശൂന്യതയെ കാണിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേരളത്തില്‍ രണ്ട് തവണ മുഖ്യമന്ത്രിയുടെ ചുമതല ഏറ്റെടുത്ത് ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് പിണറായി വിജയന്. സംസ്കാര ശൂന്യമായ ആക്ഷേപമാണ് മുരളീധരന് നടത്തിയതെന്നും മന്ത്രി പറഞ്ഞു.’മുരളീധരന്റെ സംസ്കാരമാണ് കാണിക്കുന്നത്. കെ കരുണാകനെക്കുറിച്ചാണ് ഒരാള്‍ ഇങ്ങനെ പറയുന്നതെങ്കില്‍ മുരളീധരന് എങ്ങനെ പ്രതികരിക്കുമെന്ന് മാത്രമെ ചിന്തിക്കുന്നുള്ളൂ. രാഷ്ട്രീയത്തില്‍ മാന്യമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതാവും എല്ലാവര്ക്കും ഉചിതമെന്നും’ വി ശിവന്‍കുട്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നെയ്യാർഡാം റിസർവോയറിലെ കൂട് മത്സ്യകൃഷി വിളവെടുപ്പ് നടത്തി…
പിണറായി സർക്കാരിന്റെ ഒൻപത് വർഷക്കാലത്ത് ഗോത്രവിഭാഗങ്ങൾ സാമൂഹികമായും സംസ്കാരികമായും സാമ്പത്തികമായും വലിയ പുരോഗതി കൈവരിച്ചുവെന്ന് മത്സ്യബന്ധന സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ. റിസർവോയറുകളുടെ സമീപത്ത് അധിവസിക്കുന്ന ഗോത്ര വിഭാഗക്കാർക്ക് ജീവനോപാധി പ്രദാനം ചെയ്യുന്നതിനും, ഗുണമേന്മയുള്ള മത്സ്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമുള്ള പദ്ധതിയായ റിസർവോയറിലെ കൂട് മത്സ്യകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.പദ്ധതിയുടെ തുടക്കത്തിൽ വനംവകുപ്പിന്റെ അനുമതിക്ക് തടസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തുടർചർച്ചകളിലൂടെ അവ പരിഹരിച്ചു. സാമ്പത്തികമായി ഗോത്രവിഭാഗങ്ങളെ പരിപോഷിപ്പിക്കുന്ന പദ്ധതിയിൽ നിന്നുള്ള ലാഭം പദ്ധതിയുടെ വിപുലീകരണത്തിനും …
നെയ്യാർഡാം റിസർവോയറിലെ കൂട് മത്സ്യകൃഷി വിളവെടുപ്പ് നടത്തി… Read More »
ലഹരി ഉപയോഗങ്ങൾക്കെതിരെ കരുത്തുറ്റ പ്രതിരോധം തീർക്കും : മന്ത്രി ആർ. ബിന്ദു
സമൂഹത്തെ ക്യാൻസർ പോലെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിവസ്തുക്കളുടെ ഉപയോഗങ്ങൾക്കെതിരെ കരുത്തുറ്റ പ്രതിരോധം തീർക്കുക എന്നതാണ് സാമൂഹ്യ നീതി വകുപ്പിന്റെ പ്രഥമ പരിഗണനയെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു . ലഹരിക്കെതിരെയുള്ള തിരുവനന്തപുരം ക്യാമ്പയിനിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സാമൂഹ്യവിരുദ്ധ പ്രവണതയുള്ളവരുടെ നെറ്റ്വർക്കാണ് ലഹരി മാഫിയയായി പ്രവർത്തിക്കുന്നത്. അവരോട് നേരിട്ട് യുദ്ധം ചെയ്തു തന്നെ ഈ മാരക വിപത്തിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന് സാമൂഹ്യ പ്രതിബദ്ധതയും മനഃസാക്ഷിയുമുള്ള മുഴുവൻ പേരും …
ലഹരി ഉപയോഗങ്ങൾക്കെതിരെ കരുത്തുറ്റ പ്രതിരോധം തീർക്കും : മന്ത്രി ആർ. ബിന്ദു Read More »
റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുടെ സൈനിക നീക്കത്തിൽ പാകിസ്താൻ ഞെട്ടിയെന്ന് പാക് പ്രതിരോധമന്ത്രി. റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യയുടെ സൈനിക കടന്നുകയറ്റം ആസന്നമാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. പാകിസ്താൻ സൈന്യത്തെ ശക്തിപ്പെടുത്തുകയാണ്. ഇന്ത്യയെ നേരിടാൻ സൈനികതലത്തിൽ തയാറെടുപ്പുകൾ നടത്തുകയാണെന്നും ചില നിർണായക തീരുമാനങ്ങൾ പാകിസ്താൻ എടുത്തിട്ടുണ്ടെന്നും ഖ്വാജ ആസിഫ് പറഞ്ഞു. യുവാക്കൾ പുസ്തകങ്ങളിലേക്ക് തിരിയുന്നത് ഭാവിയെ ശക്തിപ്പെടുത്തും: ഗവർണർ യുവാക്കളെ പുസ്തകങ്ങളുടെ ലോകത്തേക്ക് കൊണ്ട് വരുന്നത് ഭാവിയെ …
റീജിയണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗില്‍ പുതിയ മന്ദിരത്തിന് തറക്കല്ലിട്ടു…
വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ റീജിയണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ലാംഗ്വേജ് ട്രെയിനിംഗില്‍ (ഹിന്ദി ) പുതിയ മന്ദിരത്തിന് വി.കെ. പ്രശാന്ത് എംഎല്‍എ തറക്കല്ലിട്ടു. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായി എംഎൽഎ പറഞ്ഞു.പുതിയ ഹൈടെക് മന്ദിരങ്ങള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, ജലഗുണനിലവാര പരിശോധന ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, സ്കൂള്‍ ബസുകള്‍, ശുചിമുറികള്‍, പാചകപ്പുരകള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് സര്‍ക്കാരിന്റെ വിവിധ …
വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെപ്രശാന്തിന്റെ നേതൃത്വത്തിൽ സരസ്വതി വിദ്യാലയത്തിൽസംഘടിപ്പിച്ച മെഗാ ജോബ് ഫെയറിൽ വൻ പങ്കാളിത്തം…
വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ നേതൃത്വത്തിൽ സരസ്വതി വിദ്യാലയത്തിൽസംഘടിപ്പിച്ച മെഗാ ജോബ് ഫെയറിൽ വൻ പങ്കാളിത്തം.സരസ്വതി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിന്റെുയുംട്രിവാൻഡ്രം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്മാനേജ്മെന്റിന്റെയും (TIIM) സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെഭാഗമായാണ് മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചത്. തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. 122 കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുത്തു. 2480 ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിൽ പങ്കെടുത്തതിൽ നിന്നും 238പേർക്ക് നിയമന ശുപാർശ നൽകി. 1026 പേരെ ഷോർട്ട് ലിസ്റ്റ്ചെയ്തിട്ടുണ്ട്. …
ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് നടന് ഷൈന്‍ ടോം ചാക്കോയെന്ന് നടി വിന്‍സി അലോഷ്യസ്…
ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് നടന് ഷൈന്‍ ടോം ചാക്കോയെന്ന് നടി വിന്‍സി അലോഷ്യസ്. ഫിലിം ചേംബറിനും ആഭ്യന്തര പരാതി സമിതിക്കും താരസംഘടനയായ എഎംഎംഎയ്ക്കും നടി പരാതി നല്കി.ഒരുമിച്ചഭിനയിച്ച സിനിമയിലെ സെറ്റില്‍ വച്ച് നടന് മോശമായി പെരുമാറിയെന്നും നടന് ലഹരി ഉപയോഗിച്ചിരുന്നത് കണ്ടെന്നും കഴിഞ്ഞദിവസം വിന്‍സി വെളിപ്പെടുത്തിയിരുന്നു. ഇനി ലഹരി ഉപയോഗിക്കുന്നവരുടെ കൂടെ ആഭിനയിക്കില്ലെന്നും ആ സിനിമ പൂര്‍ത്തിയാക്കാന്‍ കൂടെ നില്ക്കേണ്ടതു കൊണ്ടു മാത്രമാണ് അവരുടെ കൂടെ അപ്പോള്‍ നിന്നതെന്നുമായിരുന്നു പറഞ്ഞത്. ഇതിനു പിന്നാലെ നടി …
ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് നടന് ഷൈന്‍ ടോം ചാക്കോയെന്ന് നടി വിന്‍സി അലോഷ്യസ്… Read More »
തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുക്കും…
മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിച്ച് തെളിവെടുക്കും. മുംബൈ ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎയുടെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയില്‍ എത്തിക്കുന്നത്. എന്‍ഐഎ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ഈ സംഘത്തിന്റെ ഭാഗമാണ്. അതിനിടെ തഹാവൂര്‍ റാണയ്ക്ക് കൊച്ചിയില്‍ സഹായം ഒരുക്കിയ ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തതായി വിവരമുണ്ട്.