കാണാതായ 15കാരിയും യുവാവും മരിച്ച നിലയില്‍
വീടിന് സമീപത്തുള്ള ഗ്രൗണ്ടിന് സമീപം കാടുപിടിച്ച പ്രദേശത്താണ് പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്… കാസര്‍കോട് പൈവളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തുള്ള ഗ്രൗണ്ടിന് സമീപം കാടുപിടിച്ച പ്രദേശത്താണ് പെണ്‍കുട്ടിയേയും യുവാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇതിന് സമീപത്തുനിന്ന് പെൺകുട്ടിയുടെയും യുവാവിന്റെയും മൊബൈൽ ഫോണുകൾ കണ്ടെത്തി. ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവളിഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് …