EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കുറ്റം ചെയ്തവർ ആരായാലും മുഖം നോക്കാതെ കർശന നടപടി, മന്ത്രി വി ശിവൻകുട്ടി…

തേവലക്കര സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജർക്ക് നോട്ടീസ് നൽകിയെന്നുംമറ്റു നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി. കുറ്റം ചെയ്തവർ ആരായാലും അവർക്കെതിരെ മുഖം നോക്കാതെ കർശന നടപടി ഉണ്ടാകും. പുതിയൊരു അപകടം ഉണ്ടാകുന്ന രീതിയിൽ കാറിന് മുന്നിൽ എടുത്തു ചാടുകയാണ്. കരിങ്കൊടി കാണിക്കുന്നവർ കുടുംബത്തെ സഹായിക്കാൻ ഒരു നടപടിയും എടുത്തില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. .ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ പാടില്ല. മന്ത്രിമാരെയും ജനപ്രതിനിധികളെയും കരിങ്കൊടി കാണിക്കുകയാണ്.കുടുംബത്തിനുവേണ്ടിയുള്ള സഹായം അടിയന്തരമായി തന്നെ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സന്നിധാനത്ത് രാവിലെ നടന്ന ലക്ഷാർച്ചന

എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസ്’ ‘വേടന്റെ പാട്ട് സിലബസിൽ വേണ്ടന്ന് വെച്ചതറിയില്ല;

റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്. മനുഷ്യന്‍ നേരിടുന്ന പീഡനവും മര്‍ദനവും അരികുവത്കരണവും മനോഹരമായി ആവിഷ്‌കരിച്ചെന്നും വേടന്‍ പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന യുവാവാണെന്നും ബിന്ദു പറഞ്ഞു.വിസിക്ക് തനിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ മറികടക്കാന്‍ ആകില്ലെന്നും അവര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *