പോപ്, റോക്, റാപ്, ഫോക് പിന്നെ കുറച്ച് ഫ്യൂഷനും…
ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവല്‍ രണ്ടാംപതിപ്പ് നാളെ (വെള്ളി) മുതല്‍ തിരുവനന്തപുരം: പ്രാദേശികസംഗീതത്തെ ലോകശ്രദ്ധയിൽ എത്തിക്കുന്ന സ്വതന്ത്രസംഗീതജ്ഞര്‍ വീണ്ടും കോവളത്ത് ഒത്തുകൂടുന്നു. വെള്ളിയാഴ്ച മുതല്‍ മൂന്നുദിവസം കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ നടക്കുന്ന ഇന്റർനാഷണൽ ഇൻഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ (ഐഐഎംഎഫ്) രണ്ടാം പതിപ്പില്‍ എട്ട് രാജ്യങ്ങളിൽ നിന്നായി 15 സ്വതന്ത്ര സംഗീത ബാൻഡുകൾ പങ്കെടുക്കും. പോപ്, റോക്, റാപ്, ഫോക്, ഫ്യൂഷന്‍ സംഗീതങ്ങളുടെ ആരാധകര്‍ക്ക് ലഭിക്കുന്ന അസുലഭ അവസരമാണിത്. എല്ലാ ദിവസവും വൈകിട്ട് ആറു മുതലാണ് പരിപാടി. ഒരുദിവസം അഞ്ചു ബാന്‍ഡുകള്‍ …