EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



നവകേരള സദസ്സ് – സംഘാടക സമിതി രൂപീകരിച്ചു…

വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന്റെ സംഘാടക സമിതി രൂപീകരിച്ചു.മരുതംകുഴി ഉദിയന്നൂർ ദേവി ആഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം അഡ്വ. വി.കെ പ്രശാന്ത്എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം പുറത്തിറക്കുന്ന പ്രതിവാര വാർത്താപത്രികയുടെ പ്രകാശനം മേയർ ആര്യാ രാജേന്ദ്രൻ മുൻ മേയർ അഡ്വ. കെ ചന്ദ്രികക്ക് നൽകി നിർവ്വഹിച്ചു. കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ഇ.ജി മോഹനൻ, ഡെപ്യൂട്ടി മേയർ പി.കെ രാജു, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായപാളയം രാജൻ, …

നവകേരള സദസ്സ് – സംഘാടക സമിതി രൂപീകരിച്ചു… Read More »

സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത…

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതും മഴയെ സ്വാധീനിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്ത് ഇന്ന് ( ബുധനാഴ്ച) രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ …

സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത… Read More »

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ബലാൽസംഗം ചെയ്‌തു കൊന്ന പ്രതിക്ക് വധശിക്ഷ…

ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്. നേരത്തെ അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം നടന്ന് 100-ാം ദിവസമാണ് കോടതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നൂറ്റിപത്താമത് ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. പോക്‌സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ശിശുദിനത്തിൽ പുറപ്പെടുവിച്ച ശിക്ഷാവിധി കേള്‍ക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു. പ്രതിക്ക് …

ആലുവയിൽ അഞ്ചു വയസ്സുകാരിയെ ബലാൽസംഗം ചെയ്‌തു കൊന്ന പ്രതിക്ക് വധശിക്ഷ… Read More »

ഹൈക്കോടതിയെ സമീപിക്കും’: ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍…

ദുരിതാശ്വാസനിധി വകമാറ്റിയ കേസിലെ വിധിയില്‍ അത്ഭുതമില്ലെന്നും മൂന്ന് ലോകായുക്തമാരും സ്വാധീനിക്കപ്പെട്ടെന്നും ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍. ഒരിക്കലും ഒരു ന്യായാധിപന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത വിധി പ്രസ്താവമാണിത്. നിര്‍ഭാഗ്യകരം എന്നേ പറയാന്‍ ഉള്ളൂ.കേസില്‍ ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയില്‍ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ ആര്‍എസ് ശശികുമാര്‍. ലോകായുക്ത മുട്ടിലിഴയുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് വിധി കിട്ടിയില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്നും ആര്‍എസ് ശശികുമാര്‍ പറഞ്ഞു.കെ കെ രാമചന്ദ്രന്‍ നായരുടെ പുസ്തക പ്രകാശത്തിന് പോയ ജഡ്ജിമാര്‍, …

ഹൈക്കോടതിയെ സമീപിക്കും’: ഹര്‍ജിക്കാരന്‍ ആര്‍ എസ് ശശികുമാര്‍… Read More »

കർണാടകയിൽ പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും വെട്ടിക്കൊന്നു; മാതാവിന് ഗുരുതര പരിക്ക്…

കര്‍ണാടകയിലെ ഉഡുപ്പിയില്‍ മാതാവും മൂന്ന് മക്കളും വീട്ടില്‍ കുത്തേറ്റു മരിച്ച നിലയില്‍. നെജര്‍ ഗ്രാമത്തിലാണ് സംഭവം. ഹസീനയെന്ന വീട്ടമ്മയേയും മൂന്ന് മക്കളുമാണ് കുത്തേറ്റുമരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ ആദ്യം വീട്ടമ്മയേയും രണ്ടുമക്കളേയും കൊലപ്പെടുത്തി. തുടര്‍ന്ന് ഇവിടേക്കെത്തിയ 12-കാരനായ ഇളയമകനേയും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. വീട്ടില്‍നിന്ന് നിലവിളി കേട്ട് ഓടിയെത്തിയെ തങ്ങളെ അക്രമികള്‍ ഭീഷണിപ്പെടുത്തിയെന്ന് അയല്‍വാസികള്‍ പറഞ്ഞു. കൊലപ്പെട്ട സ്ത്രീയുടെ ഭര്‍തൃമാതാവിനും കുത്തേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടമ്മയേയും മക്കളെയും കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് …

കർണാടകയിൽ പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും വെട്ടിക്കൊന്നു; മാതാവിന് ഗുരുതര പരിക്ക്… Read More »

വടക്കന്‍ ഗസ്സയില്‍ ദിവസവും നാലു മണിക്കൂര്‍ വെടിനിര്‍ത്തല്‍…

ഇസ്രാഈല്‍ മനുഷ്യക്കുരുതി തുടരുന്ന ഗസ്സയുടെ വടക്കന്‍ ഭാഗത്ത് ദിവസവും നാലു മണിക്കൂര്‍ വെടിനിര്‍ത്താന്‍ തീരുമാനം. ഇക്കാര്യം ഇസ്രാഈല്‍ അംഗീകരിച്ചതായി വൈറ്റ്ഹൗസ് ആണ് അറിയിച്ചത്. വടക്കന്‍ ഗസ്സയില്‍ നിന്ന് ഫലസ്തീനികള്‍ക്ക് പലായനം ചെയ്യാന്‍ അനുവദിക്കുന്നതിനായാണ് വെടിനിര്‍ത്തല്‍.വടക്കന്‍ ഗസ്സയില്‍ നിന്ന് ആളുകള്‍ക്ക് പലായനം ചെയ്യാന്‍ 2 മാനുഷിക ഇടനാഴികള്‍ ഉണ്ടാക്കുമെന്നും ഈ പ്രദേശങ്ങളില്‍ സൈനിക നടപടികള്‍ ഉണ്ടാകില്ലെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. ശരിയായ ദിശയിലേക്കുള്ള ചുവടുവെപ്പാണിതെന്നും ജോണ്‍ കിര്‍ബി പറഞ്ഞു. അതേസമയം, തെക്കന്‍ …

വടക്കന്‍ ഗസ്സയില്‍ ദിവസവും നാലു മണിക്കൂര്‍ വെടിനിര്‍ത്തല്‍… Read More »

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വ്യാജമെന്ന് പോലിസ്…

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി. സംസ്ഥാന പോലിസ് ആസ്ഥാനത്തേക്കാണ് വ്യാഴാഴ്ച രാവിലെ ഫോണ്‍ സന്ദേശം വന്നത്. ഇതേത്തുടര്‍ന്ന് സെക്രട്ടേറിയറ്റില്‍ പോലിസ് പരിശോധന നടത്തി. അതേസമയം, സന്ദേശം വ്യാജമെന്ന് പിന്നീട് പോലിസ് അറിയിച്ചു. വിളിച്ചയാളെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി നിധിന്‍ എന്നയാളാണ് വിളിച്ചത്. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന ആളാണ് എന്നാണ് വിവരം. ജബലിയ്യ അഭയാര്‍ഥി ക്യാംപിനു നേരെ വീണ്ടും ആക്രമണം; 30ലേറെ പേര്‍ കൊല്ലപ്പെട്ടു… ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ഥനകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് അഭയാര്‍ഥി ക്യാംപുകള്‍ക്കു നേരെയുള്ള ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍. …

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം വ്യാജമെന്ന് പോലിസ്… Read More »

നവകേരള സദസ്സ്‌ …

മന്ത്രിസഭയൊന്നാകെ നിയമസഭാ മണ്ഡലങ്ങളിലേക്കെത്തുന്ന നവകേരള സദസ്സിൽ ജനങ്ങളിൽനിന്ന്‌ പരാതി സ്വീകരിക്കാൻ വിപുലമായ സംവിധാനം. കാത്തിരിപ്പുകൂടാതെ പരാതി നൽകാനാവശ്യമായ കൗണ്ടറുകൾ പ്രധാന വേദിയിൽനിന്ന്‌ മാറി സ്ഥാപിക്കും. സ്‌ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക കൗണ്ടറുകളുണ്ടാകും. പരാതി നൽകേണ്ട രീതി കൗണ്ടറുകൾക്കു മുന്നിൽ പ്രദർശിപ്പിക്കും. നവകേരള സദസ്സ്‌ ആരംഭിക്കുന്നതിന്‌ മൂന്നു മണിക്കൂർ മുമ്പുതന്നെ പരാതി സ്വീകരിച്ചു തുടങ്ങും. മുഴുവൻ പരാതികളും സ്വീകരിച്ചശേഷമേ കൗണ്ടറുകൾ അടയ്‌ക്കൂ. പൊതുജനങ്ങളിൽനിന്ന്‌ സ്വീകരിക്കുന്ന പരാതികളിൽ ഒരുമാസത്തിനുള്ളിൽ പരിഹാരമുണ്ടാകും. സംസ്ഥാനതലത്തിലുള്ള പരാതികൾ ഒന്നര മാസത്തിനുള്ളിലും.പരാതികളിൽ പൂർണമായ വിലാസവും …

നവകേരള സദസ്സ്‌ … Read More »

കണ്ടല ബാങ്ക് തട്ടിപ്പ്: ഇഡി ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം…

കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) ചോദ്യം ചെയ്യലിനിടെ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍.ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം.ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥര്‍ ആദ്യം കണ്ടല സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടില്‍ എത്തിച്ച്‌ പരിശോധന നടത്തിയത്. ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല …

കണ്ടല ബാങ്ക് തട്ടിപ്പ്: ഇഡി ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം… Read More »

ഗസയിലെ കുട്ടികളുടെ വാര്‍ത്താസമ്മേളനം…

ഗസ കുട്ടികളുടെ ശ്മശാനമായി മാറുകയാണെന്ന് കഴിഞ്ഞ ദിവസമാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. ഗസയിലെ കുഞ്ഞുങ്ങളുടെ ദുരിതാവസ്ഥ വിവരിക്കാന്‍ ഇതിലും വേറെ വാക്കുകള്‍ വേണ്ട. എന്തിനേറെ ഈ വാക്കുകളൊന്നും തന്നെ വേണ്ടല്ലോ. ഒരു മാസത്തിലേറെയായി നാമെല്ലാവരും എല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ. എന്നിട്ടും അവിടുത്തെ കുട്ടികളും ജനങ്ങളും എങ്ങനെയാണ് അതിജീവിക്കുന്നതെന്ന് അല്‍ഭുതപ്പെട്ടിരിക്കുകയാണ് നാമെല്ലാവരും. കൂട്ടക്കൊലകള്‍ തല്‍സമയം കണ്ടിട്ടും നാവനക്കാത്ത നമ്മളോട് ഒടുവില്‍ ഗസയിലെ കുട്ടികള്‍ തന്നെ വാര്‍ത്താസമ്മേളനം നടത്തി അവരുടെ കഥ വിവരിക്കുകയാണ്. ഗസ അല്‍ഷിഫാ ആശുപത്രിയില്‍ …

ഗസയിലെ കുട്ടികളുടെ വാര്‍ത്താസമ്മേളനം… Read More »