EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



സെമിനാറിലേക്ക് എല്‍.ഡി.എഫ് കണ്‍വീനറെ ക്ഷണിക്കേണ്ടതില്ല; ഞങ്ങളെയൊക്കെ ക്ഷണിച്ചിട്ടാണോ വന്നത് -എം.വി ഗോവിന്ദന്‍

സിപിഎം സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡ് സെമിനാറിലേക്ക് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഞങ്ങളൊക്കെ ക്ഷണിച്ചിട്ടാണോ വരുന്നത് പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കോഴിക്കോട് നടക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പോളി ബ്യൂറോ അംഗങ്ങളും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.സിപിഎം സംഘടിപ്പിക്കുന്ന ആദ്യ സെമിനാറില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ …

സെമിനാറിലേക്ക് എല്‍.ഡി.എഫ് കണ്‍വീനറെ ക്ഷണിക്കേണ്ടതില്ല; ഞങ്ങളെയൊക്കെ ക്ഷണിച്ചിട്ടാണോ വന്നത് -എം.വി ഗോവിന്ദന്‍ Read More »

അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു…

അപകീര്‍ത്തി കേസില്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സമീപിച്ച് രാഹുല്‍ ഗാന്ധി. സൂറത്ത് കോടതി വിധിക്കെതിരെയാണ് രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചത്. ശിക്ഷാവിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച വിധിക്കെതിരെയാണ് രാഹുല്‍ അപ്പീല്‍ സമര്‍പ്പിച്ചത്.മോദി പരാമര്‍ശം സംബന്ധിച്ച അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. സൂറത്ത് കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്താത്തതിനാല്‍ രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാംഗത്വം തിരികെ ലഭിച്ചില്ല. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമന്ത് എം.പ്രച്ചക്കാണ് വിധി പറഞ്ഞത്.പത്തിലേറെ …

അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചു… Read More »

ഏക സിവിൽകോഡ്‌ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളത്‌; യോജിച്ചുള്ള പോരാട്ടം ആവശ്യം. യെച്ചൂരി…

ഏക സിവിൽകോഡിനെതിരെ യോജിച്ചുള്ള പോരാട്ടമാണ്‌ ആവശ്യമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്‌ ബിജെപി സർക്കാർ ഇതുമായി മുന്നോട്ട്‌ പോകുന്നത്‌. രാജ്യത്തിന്റെ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടണം. ഏക സിവിൽകോഡിനെ എതിർക്കുക തന്നെയാണ്‌ സിപിഐ എം നയം.  ഇത്‌ നടപ്പാക്കാൻ ശ്രമിക്കുന്നവർക്ക്‌ മറ്റ്‌ ചില അജണ്ടകളുണ്ട്‌. ഇത്‌ കൃത്യമായ രാഷ്‌ട്രീയ പദ്ധതിയാണ്‌. രാജ്യത്തിന്റെ ബഹുസ്വരത സംരക്ഷിക്കാനാണ്‌ ഈ ഒത്തുചേരൽ. ഏക സിവിൽകോഡിനെതിരായ സിപിഐ എം ദേശീയ സെമിനാർ ഉദ്‌ഘാടനംചെയ്‌ത്‌ സംസാരിക്കുകയായിരുന്നു യെച്ചൂരി.അടിച്ചേൽപ്പിക്കേണ്ട ഒന്നല്ല ഏക …

ഏക സിവിൽകോഡ്‌ വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളത്‌; യോജിച്ചുള്ള പോരാട്ടം ആവശ്യം. യെച്ചൂരി… Read More »

ചന്ദ്രയാന്‍-3 യാത്ര തുടരുന്നു; നിര്‍ണായകം ഈ കടമ്പകള്‍…

വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-3 ചരിത്രത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. നിര്‍ണായകമായ ഒട്ടേറെ ഘട്ടങ്ങള്‍ താണ്ടിയ ശേഷം മാത്രമേ ചന്ദ്രയാന്‍-3ന് ചന്ദ്രനില്‍ സേഫ് ലാന്റിങ് സാധ്യമാകുകയുള്ളൂ. വിക്ഷേപണം വിജയകരമാണെങ്കിലും 3,84,000 കിലോമീറ്റര്‍ അകലെ ചന്ദ്രനിലെത്തണമെങ്കില്‍ ഒന്നര മാസം യാത്ര ചെയ്ത് നിര്‍ണായക ഘട്ടങ്ങള്‍ പിന്നിടണം. പ്രധാനമായും മൂന്നു ഘട്ടങ്ങളാണ് ചന്ദ്രയാന്‍ ദൗത്യത്തിനുള്ളത്.1. വിക്ഷേപണം മുതല്‍ ഭൂമിക്ക് ചുറ്റുമുള്ള പേടകത്തിന്റെ സഞ്ചാരം വരെ. എര്‍ത്ത് സെന്‍ട്രിക് ഫേസ് എന്നാണ് ഈ ഘട്ടം അറിയപ്പെടുന്നത്.2. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള …

ചന്ദ്രയാന്‍-3 യാത്ര തുടരുന്നു; നിര്‍ണായകം ഈ കടമ്പകള്‍… Read More »

എന്നെ അകത്തിട്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥന് പ്രൊമോഷനാണ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തത്; കെ സുധാകരന്‍…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍. തന്നെ കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മോഹ വാഗ്ദാനം കേട്ടാണ് തനിക്കെതിരെ കേസും നടപടികളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മുഖ്യമന്ത്രി ഉയര്‍ന്ന പദവി വാഗ്ദാനം ചെയ്തുവെന്നാണ് സുധാകരന്‍ പറഞ്ഞത്. കേസില്‍ തന്നെ ജയിലിന് അകത്തിട്ടാല്‍ ഉയര്‍ന്ന പ്രമോഷന്‍ നല്‍കാമെന്നു മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി സുധാകരന്‍ പറയുന്നു.പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടിലാണ് കെ സുധാകരന്‍ അന്വേഷണം നേരിടുന്നത്.

മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാരെ നാട്ടിലെത്തിക്കാൻ ഏകോപനത്തിനായി ഡോക്ടർമാരെ അയയ്ക്കും: മന്ത്രി വീണാ ജോർജ്…

മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡോക്ടർമാരെ ഡൽഹിയിൽ അയയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹനേയും തൃശൂർ മെഡിക്കൽ കോളേജ് സർജറി പ്രൊഫസർ ഡോ. രവീന്ദ്രനേയുമാണ് അടിയന്തരമായി ഡൽഹിയിലേക്ക് അയയ്ക്കുന്നത്. ഹിമാചൽ പ്രദേശ് സർക്കാരുമായും ഡിജിപിയുമായും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടുവരുന്നു. ഇവർക്കാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. മന്ത്രി പറഞ്ഞു.എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും ഹൗസ് സർജൻസി പൂർത്തിയാക്കിയ …

മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാരെ നാട്ടിലെത്തിക്കാൻ ഏകോപനത്തിനായി ഡോക്ടർമാരെ അയയ്ക്കും: മന്ത്രി വീണാ ജോർജ്… Read More »

ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കും…

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ സർക്കാർ നടപടി എടുക്കുമെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം . ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാൻ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കിൽ പ്രസ്‌തുത …

ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കും… Read More »

ചാന്ദ്രയാൻ 3 വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള ലോഞ്ച്‌ റിഹേഴ്‌സൽ പൂർത്തിയായി…

ചാന്ദ്രയാൻ 3 വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള ലോഞ്ച്‌ റിഹേഴ്‌സൽ പൂർത്തിയായി. കൗണ്ട്‌ ഡൗണിന്റെ തുടക്കംമുതൽ വിക്ഷേപണത്തിന്‌ തൊട്ടുമുമ്പുവരെയുള്ള തയ്യാറെടുപ്പുകളുടെയും പ്രവർത്തനങ്ങളുടെയും പരിശോധനയാണ്‌ ഇത്‌.  ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പേയ്സ്‌ സെന്ററിൽ നടന്ന പരിശോധന 24 മണിക്കൂർ നീണ്ടു.ഐഎസ്‌ആർഒയിലെ ശാസ്‌ത്രജ്ഞരുടെയും സാങ്കേതിക വിദഗ്‌ധരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടാം വിക്ഷേപണത്തറയിലെ ക്രമീകരണങ്ങൾ, കൺട്രോൾ റൂം, ട്രാക്കിങ്‌ സംവിധാനങ്ങൾ, ഉപഗ്രഹത്തിലെയും റോക്കറ്റിലെയും താപനില, സോഫ്‌റ്റ്‌വെയർ ക്ഷമത തുടങ്ങിയവയെല്ലാം സൂക്ഷ്‌മതലത്തിൽ പരിശോധിച്ചു. എൽവിഎം 3 വിക്ഷേപണവാഹനവും ചാന്ദ്രയാൻ 3 പേടകവും സുസജ്ജമാണെന്ന്‌ അവർ വിലയിരുത്തി.ബുധനാഴ്‌ച …

ചാന്ദ്രയാൻ 3 വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള ലോഞ്ച്‌ റിഹേഴ്‌സൽ പൂർത്തിയായി… Read More »

പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനയില്‍ മമതയുടെ തൃണമൂല്‍ മുന്നില്‍…

പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍. 256 വാര്‍ഡുകളില്‍ തൃണമൂല്‍ മുന്നിലാണ്. തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമങ്ങളാണ് ബംഗാളില്‍ നടന്നത്. സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ടിഎംസി, ബിജെപി, സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 2024 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്.5 തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സി.പി.എം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനുമാണ് കൊല്ലപ്പെട്ടത്. വ്യാപകമായ ആക്രമണത്തില്‍ …

പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനയില്‍ മമതയുടെ തൃണമൂല്‍ മുന്നില്‍… Read More »