EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കും…

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാം എന്ന സമ്മതമൊഴി നൽകി സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം വ്യവസ്ഥ ലംഘിക്കുന്ന ജീവനക്കാർക്കെതിരെ സർക്കാർ നടപടി എടുക്കുമെന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം . ആശ്രിതരെ സംരക്ഷിക്കാത്ത ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിരിച്ചെടുത്ത് അർഹരായ ആശ്രിതർക്ക് നൽകാൻ നിയമനാധികാരികളെ അധികാരപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും.സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ ആശ്രിതരുടെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെങ്കിൽ പ്രസ്‌തുത …

ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കും… Read More »

ചാന്ദ്രയാൻ 3 വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള ലോഞ്ച്‌ റിഹേഴ്‌സൽ പൂർത്തിയായി…

ചാന്ദ്രയാൻ 3 വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള ലോഞ്ച്‌ റിഹേഴ്‌സൽ പൂർത്തിയായി. കൗണ്ട്‌ ഡൗണിന്റെ തുടക്കംമുതൽ വിക്ഷേപണത്തിന്‌ തൊട്ടുമുമ്പുവരെയുള്ള തയ്യാറെടുപ്പുകളുടെയും പ്രവർത്തനങ്ങളുടെയും പരിശോധനയാണ്‌ ഇത്‌.  ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്‌പേയ്സ്‌ സെന്ററിൽ നടന്ന പരിശോധന 24 മണിക്കൂർ നീണ്ടു.ഐഎസ്‌ആർഒയിലെ ശാസ്‌ത്രജ്ഞരുടെയും സാങ്കേതിക വിദഗ്‌ധരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടാം വിക്ഷേപണത്തറയിലെ ക്രമീകരണങ്ങൾ, കൺട്രോൾ റൂം, ട്രാക്കിങ്‌ സംവിധാനങ്ങൾ, ഉപഗ്രഹത്തിലെയും റോക്കറ്റിലെയും താപനില, സോഫ്‌റ്റ്‌വെയർ ക്ഷമത തുടങ്ങിയവയെല്ലാം സൂക്ഷ്‌മതലത്തിൽ പരിശോധിച്ചു. എൽവിഎം 3 വിക്ഷേപണവാഹനവും ചാന്ദ്രയാൻ 3 പേടകവും സുസജ്ജമാണെന്ന്‌ അവർ വിലയിരുത്തി.ബുധനാഴ്‌ച …

ചാന്ദ്രയാൻ 3 വിക്ഷേപണത്തിന്‌ മുന്നോടിയായുള്ള ലോഞ്ച്‌ റിഹേഴ്‌സൽ പൂർത്തിയായി… Read More »

പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനയില്‍ മമതയുടെ തൃണമൂല്‍ മുന്നില്‍…

പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലസൂചനയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നില്‍. 256 വാര്‍ഡുകളില്‍ തൃണമൂല്‍ മുന്നിലാണ്. തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമങ്ങളാണ് ബംഗാളില്‍ നടന്നത്. സംഘര്‍ഷത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ടിഎംസി, ബിജെപി, സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 2024 ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്.5 തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സി.പി.എം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനുമാണ് കൊല്ലപ്പെട്ടത്. വ്യാപകമായ ആക്രമണത്തില്‍ …

പശ്ചിമ ബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനയില്‍ മമതയുടെ തൃണമൂല്‍ മുന്നില്‍… Read More »

മുതലപ്പുഴയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം; ഫാ.യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു…

മുതലപ്പൊഴിയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവത്തില്‍ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര അടക്കം അന്‍പതിലധികം പേര്‍ക്കെതിരെ അഞ്ചുതെങ്ങ് പോലീസ് കേസെടുത്തു. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനുമാണ് പോലീസ് കേസെടുത്തത്. ഫാ. യൂജിന്‍ പെരേരക്കെതിരെ കലാപാഹ്വാനത്തിനും കണ്ടാലറിയാവുന്ന അന്‍പതിലധികം പേര്‍ക്കെതിരെ റോഡ് ഉപരോധിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിഷേധം നേരിട്ട മന്ത്രി വി ശിവന്‍കുട്ടി ഫാ. യൂജിന്‍ പെരേരക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് നടപടി.മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരണപ്പെടുകയും 3 …

മുതലപ്പുഴയില്‍ മന്ത്രിമാരെ തടഞ്ഞ സംഭവം; ഫാ.യൂജിന്‍ പെരേരയ്‌ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു… Read More »

പി.വി. അൻവറുടെ താളത്തിന് കേരള പൊലീസ് തുള്ളുന്നു: വി.ഡി. സതീശൻ…

മാധ്യമങ്ങൾകകെതിരായ പി.വി അൻവർ എംഎൽഎയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്നാണു സർക്കാരിന്റെ ഭീഷണി. അൻവർ പറയുന്നത് അനുസരിച്ച് പോലീസ് മാധ്യമങ്ങളെ വേട്ടയാടുന്നു. അൻവറിന് വെല്ലുവിളിക്കാൻ ആരാണ് ധൈര്യം കൊടുക്കുന്നത്. മാധ്യമ പ്രവർത്തകരെ അധിക്ഷേപിക്കാൻ എംഎൽഎ നേതൃത്വം നൽകുന്നു.പിന്നാലെ സൈബർ ആക്രമണം നടക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഏകസിവിൽകോഡിൽ സിപിഎമ്മുമായി ചേർന്നു ഒരു പരിപാടിയും ഇല്ല. സിപിഎം ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണ്. യുഡിഎഫ് എല്ലാ ജില്ലകളിലും ബഹുസ്വരതാ സംഗമം നടത്തും. …

പി.വി. അൻവറുടെ താളത്തിന് കേരള പൊലീസ് തുള്ളുന്നു: വി.ഡി. സതീശൻ… Read More »

മലപ്പുറത്തെ പ്ലസ്‌ടു പഠന സൗകര്യങ്ങൾക്ക്‌ കളമൊരുക്കിയത് കൂടുതലും എൽഡിഎഫ്‌ കാലത്ത്‌: കെ ടി ജലീൽ…

മലപ്പുറം ജില്ലയിലെ പ്ലസ്‌ടു പഠന സൗകര്യങ്ങൾക്ക്‌ കളമൊരുക്കിയത് കൂടുതലും എൽഡിഎഫ്‌ കാലത്താണെന്നത് മറക്കരുതെന്ന്‌ കെ ടി ജലീൽ എംഎൽഎ. 1990 ൽ ഹയർസെക്കൻ്ററി സ്‌കൂളുകൾ ആദ്യമായി ആരംഭിച്ചശേഷം എൽഡിഎഫ്‌ ഭരിച്ച 18 വർഷ കാലയളവിൽ 671 പ്ലസ്‌ടു ബാച്ചുകളാണ് മലപ്പുറം ജില്ലയിൽ അനുവദിച്ചത്. യുഡിഎഫ്‌ ഭരിച്ച 15 വർഷങ്ങളിൽ മലപ്പുറത്തിന് നൽകിയത് 449 പ്ലസ്‌ടു ബാച്ചുകളാണ്. മലപ്പുറം ഉൾപ്പടെ മലബാർ മേഖലയിൽ മാത്രമായി എം എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 2010-ൽ 179 പുതിയ ഹയർസെക്കൻ്റെറി സ്‌കൂളുകളാണ് …

മലപ്പുറത്തെ പ്ലസ്‌ടു പഠന സൗകര്യങ്ങൾക്ക്‌ കളമൊരുക്കിയത് കൂടുതലും എൽഡിഎഫ്‌ കാലത്ത്‌: കെ ടി ജലീൽ… Read More »

അൻവറിൻ്റെയും സൈബർ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ ഇന്ന് (തിങ്കൾ) സെക്രട്ടേറിയറ്റ് മാർച്ച്…

കോൺഗ്രസുമായി നാല് പതിറ്റാണ്ടു കാലത്തെ സഹോദര ബന്ധമാണ് ലീഗിനുള്ളത്. ക്ഷണിച്ചാൽ അവർ കൂടെ പോരുമെന്നു കരുതുന്ന സി.പി.എം നേതാക്കൾ ഇത്രയും ബുദ്ധിയില്ലാത്തവരായി മാറിയതിലാണ് ഞങ്ങൾക്ക് അദ്ഭുതമെന്ന് പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ഏക സിവിൽ കോഡിൽ രാജ്യത്ത് നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെ എക്കാലത്തെയും വലിയ നേതാവായ ഇ.എം.എസ് പറഞ്ഞത്. ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് സി.പി.എം അംഗങ്ങൾ നിയമസഭയിൽ ആവശ്യപ്പെട്ടതിന്റെ മുപ്പത്തിയെട്ടാം വാർഷികമാണിന്ന്.സുശീലാ ഗോപാലൻ അടക്കമുള്ള നേതാക്കൾ ഏക സിവിൽ കോഡിന് വേണ്ടി സമരം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. …

അൻവറിൻ്റെയും സൈബർ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ ഇന്ന് (തിങ്കൾ) സെക്രട്ടേറിയറ്റ് മാർച്ച്… Read More »

അൻവറിൻ്റെയും സൈബർ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ ഇന്ന് (തിങ്കൾ) സെക്രട്ടേറിയറ്റ് മാർച്ച്…

ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ എന്ന പേരില്‍ ഭരണപക്ഷ എംഎല്‍എ തുടങ്ങി വച്ച സൈബര്‍ ഗുണ്ടായിസവും ഭീഷണികളും എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടു പോവുകയാണ്. വിമര്‍ശിക്കുന്ന മാധ്യമങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യം എന്ന മട്ടിലാണ് എംഎൽഎയും സംഘവും മുന്നോട്ടു പോവുന്നത്.അൻവറിൻ്റെ അനധികൃത റിസോർട്ട്, തടയണ, കള്ളപ്പണം തുടങ്ങിയവയൊക്കെ മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് അരിശം തുടങ്ങിയത്. കള്ളപ്പണക്കാരെയും ഗുണ്ടാ നേതാക്കൻമാരെയുമൊക്കെ ജനപ്രതിനിധി സഭകളിലേക്ക് മത്സരിപ്പിക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ അപകടപ്പെടുത്തുമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും ഓർക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഭാവിയിൽ ഇതിൻ്റെയൊക്കെ …

അൻവറിൻ്റെയും സൈബർ ഗുണ്ടകളുടെയും അഴിഞ്ഞാട്ടത്തിനെതിരെ ഇന്ന് (തിങ്കൾ) സെക്രട്ടേറിയറ്റ് മാർച്ച്… Read More »

യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് മുസ്ലീംലീഗെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 

കോൺഗ്രസുമായി നാല് പതിറ്റാണ്ടു കാലത്തെ സഹോദര ബന്ധമാണ് ലീഗിനുള്ളത്. ക്ഷണിച്ചാൽ അവർ കൂടെ പോരുമെന്നു കരുതുന്ന സി.പി.എം നേതാക്കൾ ഇത്രയും ബുദ്ധിയില്ലാത്തവരായി മാറിയതിലാണ് ഞങ്ങൾക്ക് അദ്ഭുതമെന്ന് പ്രതിപക്ഷ നേതാവ് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. ഏക സിവിൽ കോഡിൽ രാജ്യത്ത് നടപ്പാക്കണമെന്നാണ് സി.പി.എമ്മിന്റെ എക്കാലത്തെയും വലിയ നേതാവായ ഇ.എം.എസ് പറഞ്ഞത്. ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് സി.പി.എം അംഗങ്ങൾ നിയമസഭയിൽ ആവശ്യപ്പെട്ടതിന്റെ മുപ്പത്തിയെട്ടാം വാർഷികമാണിന്ന്.സുശീലാ ഗോപാലൻ അടക്കമുള്ള നേതാക്കൾ ഏക സിവിൽ കോഡിന് വേണ്ടി സമരം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. …

യു.ഡി.എഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷിയാണ് മുസ്ലീംലീഗെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.  Read More »

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു; 4 തൊഴിലാളികളെ കാണാതായി…

അധികൃതര്‍ ചേര്‍ന്ന് പരിഹാര മാര്‍ഗം നിര്‍ദേശിച്ചിട്ടും, മുതലപ്പൊഴിയില്‍ അപകടം തുടര്‍ക്കഥയാവുന്നു. ജൂലൈ 1പത്ത്, പുലര്‍ച്ചെ മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം വീണ്ടും മറിഞ്ഞ് നാല് തൊഴിലാളികളെ കാണാതായി. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം. അപകടത്തില്‍പ്പെട്ടവരെ കുറിച്ച് യാതൊരു വിവരവുമില്ല എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.മുതലപ്പൊഴിയില്‍ മീന്‍പിടിത്തവള്ളങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ അഴിമുഖത്ത് ആഴക്കുറവുള്ള ഭാഗങ്ങളില്‍ ബോയകള്‍ സ്ഥാപിക്കാന്‍ തീരുമാനമായിരുന്നു. തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ ഇരുവകുപ്പുകളുടെ ഉദ്യോഗസ്ഥരും …

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞു; 4 തൊഴിലാളികളെ കാണാതായി… Read More »