ഇടുക്കി ചിന്നക്കനാലിൽ ഇരുചക്രവാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ നാലു വയസ്സുള്ള കുട്ടി അടക്കം മൂന്ന് പേർ മരിച്ചു. ചിന്നക്കനാൽ തിടിനഗർ സ്വദേശികളായ അഞ്ജലി (25), മകൾ അമേയ (4), ജെൻസി (21) എന്നിവരാണ് മരിച്ചത്. ടാങ്ക് കുടിക്ക് സമീപം നിയന്ത്രണം നഷ്ടമായി വാഹനം അപകടത്തിൽ പെടുകയായിരുന്നു. കൊടും വളവും ഇറക്കവും ഉള്ള പ്രദേശമാണ് ഇവിടം. നിയന്ത്രണം നഷ്ടമായ വാഹനം റോഡിൽ മറിയുകയായിരുന്നു.അമേയ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപെട്ടു. അഞ്ജലിയേയും ജെൻസിയേയും ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിയ്ക്കുകയയിരുന്നു. തിടിനഗർ സ്വദേശി മണിയുടെ ഭാര്യആണ് അഞ്ജലി, ഇയാളുടെ അനുജൻ സെൽവത്തിന്റെ ഭാര്യാ ആണ് ജെൻസി. മൂവരുടെയും മൃതദേഹം അടിമാലി താലൂക് ആശുപത്രിയിൽസൂക്ഷിച്ചിരിക്കുകയാണ്.
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ ….
ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ മുഴുവൻ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി ലഭിച്ചതായി ഇറാൻ സ്ഥാനപതി വ്യക്തമാക്കി. 16 ഇന്ത്യാക്കാർക്കും രാജ്യത്തേക്ക് മടങ്ങാൻ അനുമതി നൽകിയിട്ടുണ്ട്. അന്തിമ തീരുമാനം എടുക്കേണ്ടത് കപ്പലിലെ ക്യാപ്റ്റനാണെന്നും ഇന്ത്യയിലെ ഇറാൻ സ്ഥാനപതി അറിയിച്ചു. 17 ഇന്ത്യക്കാരാണ് ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്നത്. ഇവയിൽ 4 പേര്‍ മലയാളികളാണ്. തൃശൂർ സ്വദേശിയായ മലയാളി യുവതി ആൻ ടെസ ജേക്കബിനെ നേരത്തേ വിട്ടയച്ചിരുന്നു. ആൻ ടെസ കഴിഞ്ഞ ആഴ്ച വീട്ടിൽ എത്തിച്ചേർത്തു.ഇറാൻ പിടികൂടിയ കപ്പലില്‍ ആകെ 25 ജീവനക്കാരാണുള്ളത്. വയനാട് സ്വദേശി പി വി ധനേഷ്, തൃശൂര്‍ സ്വദേശി ആന്‍ ടെസ്സ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, എന്നിവരാണ് കപ്പലിലെ മലയാളികള്‍.
പ്രാവച്ചമ്പലം പള്ളിച്ചൽ പകലൂരിൽ 5 സെന്റ് വീതമുള്ള നാല് ഫ്ലോട്ടുകൾ വിൽപ്പനയ്ക്ക്…