യുവതിയെ ബിസ്സിനസ്സ് പങ്കാളിയാക്കിക്കൊണ്ട് സാമ്പത്തിക തട്ടിപ്പിന് വിധേയമാക്കി ലക്ഷങ്ങൾ തട്ടി… യുവതിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയതിന് ശേഷം നഗ്നചിത്രങ്ങൾ പ്രതി എടുക്കുകയും ഈ ചിത്രങ്ങൾ സ്ത്രീയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്സപ്പിൽ സെന്റ് ചെയ്തു അവരെ മാനസികമായി തകർത്തുകൊണ്ട് ആത്മഹത്യക്ക് വിധേയമാക്കി… പ്രതിയുടെ ഉദ്ദേശം മരണപ്പെട്ട സ്ത്രീയുടെ ലക്ഷങ്ങൾ തിരികെ നൽകാതെ ബ്ലാക്ക് മെയിലിങ്ങിലൂടെ തുക കൈക്കലാക്കുക എന്നതായിരുന്നു. 2019 – ൽ ആണ് മൊട്ടമൂട് പോലീസ് സ്റ്റേഷനിൽ ഈ ആത്മഹത്യ കേസ് എത്തുന്നത്. മരണപ്പെട്ട സ്ത്രീയുടെ വീട്ടുകാരെ പ്രതി സ്വാധീനിക്കുകയും തിരുവനന്തപുരം മൊട്ടമൂട് പോലീസ് സ്റ്റേഷനിൽ അന്ന് കേസ് അന്വേഷിച്ച SHO മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയ സ്വാധീനം കൊണ്ടും കൈക്കൂലി നൽകിയും കേസ്സ് അന്ന് ഒത്തുതീർപ്പാക്കി രക്ഷപ്പെടുകയാണ് ചെയ്തത്. ഒരു നിരപരാധിയായ സ്ത്രീ ഒരു കാരണവും കൂടാതെ ആത്മഹത്യ ചെയ്തത് എന്ത് കാരണത്താൽ എന്ന് പോലീസ് അന്വേഷണം നടത്തി FIR പോലും ഇടാതെ ഈ കേസ് ഒത്തുതീർപ്പാക്കി വിടുകയായിരുന്നു. ഈ ആത്മഹത്യ ഒരു കൊലപാതകം ആണെന്ന് തിരിച്ചറിഞ്ഞവരായിട്ട് കുറച്ചു പേർ പുറത്തുണ്ട്. ഇത് മനസ്സിലാക്കിയ പ്രതി കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ബിസിനസ്സിൽ തട്ടിയെടുത്ത തുക തിരികെ നൽകാം എന്ന് പറഞ്ഞു കൊണ്ട് വീട്ടുകാർക്ക് വോയിസ് ക്ലിപ്പ് വാട്സപ്പിൽ ഇടുകയും ഒരു കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ തെളിവുകളും മീഡിയയ്ക്ക് ലഭിച്ചിട്ടുണ്ട്.
ആത്മഹത്യ പ്രേരണ കുറ്റം ചെയ്ത ഫ്രോഡ് ഇന്ന് സമൂഹത്തിലുള്ള അനേകം സ്ത്രീകളെയും വലയിൽ കുടുക്കി പല കുടുംബങ്ങളെയും തകർത്തുകൊണ്ട് മാന്യമായി വിലസി ജീവിക്കുന്നു. ഇയാളുടെ സ്വഭാവ സവിശേഷത തനിക്ക് എതിരെ വരുന്ന ഏതൊരു ആരോപണങ്ങളെയും നേരിടാൻ വിശ്വസ്തനീയമായ കഥകൾ ഉണ്ടാക്കി പ്രചരിപ്പിക്കുക എന്നതാണ് പ്രത്യേകത അതിനുവേണ്ടി മദ്യവും പണവും നൽകി കുറച്ച് ആൾക്കാരെ കൂടെ കൂട്ടിയിട്ടുണ്ട്. ഈ കേസ്സിന്റെ സത്യസന്ധമായ പുനരന്വേഷണം നടത്താനും ഈ മരണത്തിന്റെ ദുരൂഹത പുറത്തുകൊണ്ടുവരാനും വേണ്ടി മുതിർന്ന അഭിഭാഷകരുടെ സാന്നിധ്യത്തിൽ ഒരു കൂട്ടം മാധ്യമപ്രവർത്തകരും ചേരുന്നു.ഈ പ്രതിയുടെ മറ്റു സവിശേഷതകളും, പല ഗയിമുകളും,ഓഡിയോ ക്ലിപ്പുകളും, ചിത്രങ്ങളും സമൂഹത്തിൽ ഉടൻ എത്തുന്നതായിരിക്കും. മരണത്തിനു മൂന്നുമാസം മുമ്പ് മരണപ്പെട്ട സ്ത്രീ ഒരു മാധ്യമ സ്ഥാപനത്തിൽ സന്ദർശിക്കുകയും പ്രതി അവരോട് ചെയ്ത ക്രൂരകൃത്യങ്ങൾ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയുടെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഈ കേസ് പുനരന്വേഷണം നടത്താനും ഇതിൽ ഇടപെട്ടിരിക്കുന്ന എല്ലാ പ്രതികളെയും നിയമത്തിന്റെ മുന്നിൽ വരുംനാൾ കൊണ്ടു വരുന്നതായിരിക്കും.
ഐസിയു പീഡനക്കേസ്; ഡോ. കെ വി പ്രീതിക്കെതിരെ പുനഃരന്വേഷണം …
കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയുടെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് ഡോ കെവി പ്രീതിക്കെതിരെ പുനഃരന്വേഷണത്തിന് ഉത്തരവ്.