സ്വർണക്കടത്ത്: മുൻ സ്റ്റാഫ് അംഗത്തിന്റെ അറസ്റ്റ് ഞെട്ടിച്ചെന്ന് ശശി തരൂർ…
ഡൽഹി വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായത് തന്റെ മുൻ സ്റ്റാഫാണെന്ന് ശശി തരൂർ എംപി. തന്റെ സ്റ്റാഫിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ശിവകുമാറിന്റെ അറസ്റ്റ് ഞെട്ടിച്ചെന്ന് തരൂർ എക്സിൽ കുറിച്ചു.72കാരനും വൃക്കരോഗിയുമായ ശിവകുമാറിനുമേൽ ആരോപിക്കപ്പെടുന്ന ഒരു തെറ്റും അംഗീകരിക്കുന്നില്ല. ആവശ്യമായ എന്തു നടപടിയും സ്വീകരിക്കാനുള്ള അധികാരികളുടെ നീക്കങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നു. നിയമം അതിൻ്റെ വഴിക്ക് പോകട്ടെയെന്നും തരൂർ പറഞ്ഞു.