പാലായില്‍ ചെക്ക് ഡാം തുറക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ മുങ്ങി മരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു(53)വാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പാലാ പയപ്പാര്‍ അമ്പലത്തിന് സമീപം കവറുമുണ്ടയിലാണ് സംഭവം.വെള്ളത്തില്‍ മുങ്ങിയശേഷം ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ കൈ കുടുങ്ങുകയായിരുന്നു. കൈകള്‍ കുടുങ്ങിയതോടെ പുറത്തേക്ക് വരാനായില്ല. ഇതോടെ വെള്ളത്തില്‍ മുങ്ങി മരിക്കുകയായിരുന്നു.