
ഡിവൈഎസ്പിയും പോലീസ് ഉദ്യോഗസ്ഥരും ഗുണ്ടാ സത്കാരത്തിൽ പങ്കെടുത്തത് പോലീസ് സേനയുടെ ജീർണാവസ്ഥയുടെ തെളിവാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പോലീസും ഗുണ്ടാ മാഫിയകളുമായുള്ള ബന്ധം ശക്തി പ്രാപിച്ചു വരികയാണ്. ഗുണ്ടാപ്രവർത്തനങ്ങൾ തടയേണ്ടവർ തന്നെ അത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവരെ വളർത്തികൊണ്ട് വരികയാണ്. ഇവരെ നിയന്ത്രിക്കാൻ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.“ഇവിടെ ഡിജിപി ഉണ്ടോയെന്ന് സംശയമാണ്. ആരാണ് ഡിജിപി എന്ന് ആർക്കും അറിയില്ല. ഗുണ്ടകളും മാഫിയ സംഘങ്ങളും അഴിഞ്ഞാടുമ്പോൾ പോലീസിലെ ഉന്നതർ അവരെ സഹായിക്കുകയാണ്. ഇവർക്ക് ഭരിക്കുന്ന പാർട്ടിയുടെ സഹായമുണ്ട്. പോലീസും ഗുണ്ടകളും തമ്മിലുള്ള ബന്ധം ശക്തമാകാൻ ഇതാണ് കാരണം.


സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗക്കേസ് …

സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസെടുത്ത് പൊലീസ്. യുവ നടിയാണ്ന ഒമർ ലുലുവിനെതിരെ പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. കേസിൽ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.അതേസമയം, കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്നാണ് ഒമർ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമർ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്മെയിലിംഗിന്‍റെ ഭാഗം കൂടിയാണ് പരാതിയെന്നും സംവിധായകൻ ആരോപിച്ചു.
