EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



വിമാനം തകർന്ന് വീണ് മലാവി വൈസ് പ്രസിഡന്‍റ് അടക്കം 10 പേർ കൊല്ലപ്പെട്ടു…

തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവി വൈസ് പ്രസിഡന്റ് അടക്കം 10 പേര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫിസ് സ്ഥിരീകരിച്ചു.ഇന്നലെ അപകടത്തില്‍പ്പെട്ട വിമാനവും വൈസ് പ്രസിഡന്റ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജന്‍സികളാണ് നേതൃത്വം നല്‍കിയിരുന്നത്. മലാവി തലസ്ഥാനമായ ലിലോങ്‌വേയില്‍ നിന്ന് പ്രാദേശിക സമയം ഇന്നലെ രാവിലെ ഒമ്പതിനാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍, ഇതിന് പിന്നാലെ റഡാറുമായി …

വിമാനം തകർന്ന് വീണ് മലാവി വൈസ് പ്രസിഡന്‍റ് അടക്കം 10 പേർ കൊല്ലപ്പെട്ടു… Read More »

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചു…

എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞക്കും നാലു ദിവസത്തെ സന്ദർശനത്തിനുമായി ഇന്ത്യയിൽ എത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചു . സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട ഷെയ്ഖ് ഹസീന മൂവരെയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് …

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സന്ദർശിച്ചു… Read More »

നിയമസഭാ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം……

നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന്‌ തിങ്കളാഴ്‌ച തുടക്കമാകും. ഈ സാമ്പത്തിക വർഷത്തെ ബജറ്റിലെ ധനാഭ്യർഥനകൾ ചർച്ച ചെയ്‌ത്‌ പാസാക്കലാണ്‌ പ്രധാന അജൻഡ.ജൂലൈ 25 വരെ 28 ദിവസമാണ്‌ സഭ. ജൂൺ 11 മുതൽ ജൂലൈ എട്ടുവരെയാണ്‌ ധനാഭ്യർഥന  ചർച്ച.  അഞ്ചു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും എട്ടു ദിവസം സർക്കാർ കാര്യങ്ങൾക്കും നീക്കിവയ്‌ക്കും.ബജറ്റിനെ സംബന്ധിക്കുന്നതും ആദ്യബാച്ച്‌ ഉപധനാഭ്യർഥനകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകൾ സമ്മേളനത്തിൽ പാസാക്കും.തുടർന്ന്‌ കേരള പഞ്ചായത്തീ രാജ്‌ (രണ്ടാം ഭേദഗതി) ബിൽ, കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ …

നിയമസഭാ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം…… Read More »

തൃശൂരിൽ വാഹനാപകടം: ശക്തൻതമ്പുരാന്റെ പ്രതിമ തകർന്നു, 3 പേർക്ക് പരിക്ക്…

തൃശൂരിൽ വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്. അപകടത്തിൽ ശക്തൻതമ്പുരാന്റെ പ്രതിമ പൂർണമായും തകർന്നു. ശക്തൻതമ്പുരാൻ ബസ്റ്റാന്റിനു സമീപമാണ് അപകടമുണ്ടായത്‌.തൃശൂർ റൗണ്ടിൽ സ്ഥിതിചെയ്യുന്ന ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട്‌ ഇടിച്ചുകയറുകയായിരുന്നു. ലോഫ്ലോർ ബസാണ്‌ അപകടത്തിൽപ്പെട്ടത്‌. ഞായറാഴ്ച രാവിലെ 3 മണിയോടെയാണ് അപകടം. കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു … കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. വൈകിട്ട് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ മല്ലികാർജുൻ ഖാർഗെയാണ് സോണിയയെ …

തൃശൂരിൽ വാഹനാപകടം: ശക്തൻതമ്പുരാന്റെ പ്രതിമ തകർന്നു, 3 പേർക്ക് പരിക്ക്… Read More »

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐ മരിച്ച നിലയില്‍…

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ എസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ് (35) ആണ് മരിച്ചത്.അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് സംശയം. കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ്.

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്.

ഒട്ടനവധി ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്രീനിവാസൻ ആണ് കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്.ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.തിരക്കഥ,സംഭാഷണം ശ്രീകുമാർ അറക്കൽ.ഡി ഒ പി ലോവൽ എസ്. എഡിറ്റർ രാജാ മുഹമ്മദ്. സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ പെരുമ്പടപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീജു ശ്രീധർ, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്. ഗായകർ എംജി ശ്രീകുമാർ,റിമി ടോമി,മണികണ്ഠൻ പെരുമ്പടപ്പ്.ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ്, ജാഫർ ഇടുക്കി,മണിയൻപിള്ള രാജു, …

പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന കുടുംബസ്ത്രീയും കുഞ്ഞാടും. എന്ന ചിത്രം തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. Read More »

മണിപ്പുരിലെ ജിരിബം ജില്ലയിൽ സംഘർഷം…

സംഘർഷം തുടരുന്ന മണിപ്പുരിലെ ജിരിബം ജില്ലയിൽ നിന്ന് 200 പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ കൂടുതലും മെയ്ത്തി വിഭാ​ഗക്കാരാണ്. ഒരാഴ്ച മുൻപ് കാണാതായ മെയ്ത്തി വിഭാ​ഗക്കാരന്റെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയാണ് ഇവിടെ സംഘർഷം രൂക്ഷമായത്.സംഘർഷാവസ്ഥ രൂക്ഷമായതോടെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി…

ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ.ഡോക്ടറിൽ നിന്നും 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ്‌ പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് …

തൃശൂരിൽ ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടി… Read More »

സുഡാനിൽ ആർഎസ്‌എഫ്‌ ആക്രമണം; 
100 ഗ്രാമീണർ കൊല്ലപ്പെട്ടു…

സുഡാൻ അർധസൈനിക വിഭാഗമായ റാപിഡ്‌ സപ്പോർട്ട്‌ ഫോഴ്‌സസ്‌ (ആർഎസ്‌എഫ്‌) ഗെസിര സംസ്ഥാനത്തെ വാദ്‌ അൽനൗറ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഡിസംബറിൽ വാദ്‌ മദാനി നഗരം പിടിച്ചെടുത്തശേഷം ആർഎസ്‌എഫ്‌ നടത്തുന്ന അക്രമ പരമ്പരയിൽ ഒടുവിലത്തേതാണിത്‌ .2023 ഏപ്രിലിൽ ആർഎസ്‌എഫിനും സുഡാൻ സൈന്യത്തിനുമിടയിൽ തുടങ്ങിയ അധികാര വടംവലി രാജ്യത്തെ കലാപക്കളമാക്കിയിരുന്നു. ഒടുവിൽ തലസ്ഥാനമായ ഖാർത്തൂം ആർഎസ്‌എഫ്‌ പിടിച്ചെടുത്തു. അതിനുശേഷം സായുധസംഘങ്ങൾക്കെതിരെ എന്നുപറഞ്ഞ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുകയാണ്‌ ആർഎസ്‌എഫ്‌.