EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



‘പോരാളി ഷാജി’ മുതിർന്ന സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനം…

പോരാളി ഷാജി എന്നത് പ്രധാനപ്പെട്ട മുതിർന്ന ഒരു സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചെങ്കതിരിനും പൊൻകതിരിനും എല്ലാം പിന്നിലും സിപിഎം നേതാക്കൾ തന്നെയാണ്. ഇപ്പോൾ അവർ തമ്മിലടിക്കുകയാണ്. തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ്. അധികാരത്തുടർച്ചയുടെ അഹങ്കാരത്തിലും ധാർഷ്‌ട്യത്തിലും ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിനും സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സർക്കാരിനെന്നും സാധാരണക്കാർ കഷ്‌ടപ്പെടുമ്പോൾ സർക്കാർ ദന്തഗോപുരത്തിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.  …

‘പോരാളി ഷാജി’ മുതിർന്ന സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനം… Read More »

മഴക്കാലത്ത് ജനങ്ങൾക്ക് ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ JCB തോട്ടിൽ ഇറക്കി…

തിരുവനന്തപുരം അതി തീവ്ര വേനൽ മഴയെത്തുടർന്ന് വെള്ളം കയറിയ തേക്കുമ്മൂട് ബണ്ട് പ്രദേശത്ത് ബാർജ്ജ് ഉപയോഗിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ എം.എൽ.എ അഡ്വ. വി.കെ പ്രശാന്ത് നേരിട്ട് വിലയിരുത്തി. സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നു 4 കോടി രൂപ ചെലവഴിച്ച് നടത്തുന്ന പട്ടം തോടിന്റെ ശുചീകരണ പദ്ധതിയുടെ ഭാഗമായാണ് തേക്കുമ്മൂട് ബണ്ട് പ്രദേശത്ത് ശുചീകരണം നടത്തുന്നത്. പട്ടം തോട്, ഉള്ളൂർ തോട് എന്നിവയുടെ ശുചീകരണ പദ്ധതി ഫലപ്രദമായി നടപ്പാക്കിയതിന്റെ ഭാഗമായി ഇത്തവണത്തെ മഴയിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ വെള്ളക്കെട്ട് …

മഴക്കാലത്ത് ജനങ്ങൾക്ക് ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ JCB തോട്ടിൽ ഇറക്കി… Read More »

ബോംബുമായി റഷ്യ; ക്യൂബയിലേക്ക് ‘ആണവ’ കപ്പലുകൾ; യൂറോപ്പിന്റെ മഹായുദ്ധത്തിലേക്ക് എഫ്16 വിമാനങ്ങൾ…

റഷ്യ– യുക്രെയ്ൻ യുദ്ധം അതിന്റെ ഏറ്റവും കടുത്ത പോരാട്ടത്തിലേക്കു കടക്കുകയാണ്. യുദ്ധത്തിന്റെ ആദ്യനാളുകളിൽ റഷ്യൻ‌ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ യുക്രെയ്നിനും സഖ്യരാജ്യങ്ങൾക്കും മുന്നിൽ വരച്ച ചുവപ്പുവരകളിൽ അവസാനത്തേതും അവർ മറികടന്നതോടെ യൂറോപ്പിൽ മറ്റൊരു മഹായുദ്ധത്തിനും, ശീതയുദ്ധകാലത്തിലെന്ന പോലെ ക്യൂബയിൽ മറ്റൊരു മിസൈൽ പ്രതിസന്ധിക്കും കളമൊരുങ്ങുന്നു.അമേരിക്കയും ഇംഗ്ലണ്ടും മറ്റു നാറ്റോ സഖ്യരാജ്യങ്ങളും നൽകിയ ആയുധങ്ങളുപയോഗിച്ച് റഷ്യൻ റഷ്യൻ ഭൂപ്രദേശങ്ങൾക്കു നേർക്ക് യുക്രെയ്ൻ ആക്രമണം തുടങ്ങിയതോടെ ശക്തമായ പ്രതികാര നടപടികൾക്ക് റഷ്യ ഒരുക്കവും തുടങ്ങി. ‌യുക്രെയ്ൻ സൈന്യത്തിന് പിന്തുണയുമായി എത്തിയ …

ബോംബുമായി റഷ്യ; ക്യൂബയിലേക്ക് ‘ആണവ’ കപ്പലുകൾ; യൂറോപ്പിന്റെ മഹായുദ്ധത്തിലേക്ക് എഫ്16 വിമാനങ്ങൾ… Read More »

നിറകണ്ണുകളോടെ നാടിന്റെ മക്കളെ ഏറ്റുവാങ്ങി…

കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.രാഷ്ട്രീയ നേതാക്കളും എംഎല്‍എമാരും ഉള്‍പ്പെടെ നിരവധിപേര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രി കിര്‍ത്തി വര്‍ദ്ധന്‍ സിംഗും മൃതദേഹങ്ങളില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ക്ക് മുന്നില്‍ ബന്ധുക്കളുടെ ദുഃഖം അണപൊട്ടി. കൊച്ചിയിലെത്തിയ വ്യോമസേനാ വിമാനത്തിന്റെ എമിഗ്രേഷന്‍, കസ്റ്റംസ് …

നിറകണ്ണുകളോടെ നാടിന്റെ മക്കളെ ഏറ്റുവാങ്ങി… Read More »

വട്ടിയൂർക്കാവിലെ സിറ്റി ഗ്യാസ്പദ്ധതിഉദ്ഘാടനം…

തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൈപ്പ്ലൈൻ വഴി പാചകവാതകം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ്പദ്ധതി നാളെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പേരൂർക്കട സോപാനം കോംപ്ലക്സിന് മുന്നിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ഗാർഹിക ഗുണഭോക്താക്കൾക്കുള്ള കൺസ്യൂമർ കാർഡുകൾ വിതരണംചെയ്യും. ആദ്യഘട്ടത്തിൽ 10 വാർഡുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി മണ്ഡലത്തിലാകെ പദ്ധതി നടപ്പിലാക്കും. പ്രമുഖ പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ ലേക്കും ആദ്യഘട്ടത്തിൽ തന്നെ പൈപ്പിലൂടെ ഗ്യാസ് എത്തും. സ്മാർട്ട് റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്ന ശാസ്തമംഗലം …

വട്ടിയൂർക്കാവിലെ സിറ്റി ഗ്യാസ്പദ്ധതിഉദ്ഘാടനം… Read More »

കാൻ മേളയിൽ തിളങ്ങിയ മലയാളി ചലച്ചിത്രപ്രവർത്തകരെ മുഖ്യമന്ത്രി ആദരിച്ചു……

കാൻ ചലച്ചിത്രമേളയിൽ കേരളത്തിന്റെ യശസ്സുയർത്തിപ്പിടിച്ച ചലച്ചിത്രപ്രവർത്തകരെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചു. ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ ‘ഓൾ വി ഇമാജിൻ ഏസ് ലൈറ്റ്’ എന്ന ചിത്രത്തിലെ അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് എന്നിവരെയാണ് ആദരിച്ചത്.കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ ലളിതമായ ചടങ്ങ് നടത്തുകയായിരുന്നു.  കലാകാരന്മാരെ അഭിനന്ദിച്ച മുഖ്യമന്ത്രി കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുകയും ചെയ്തു.മന്ത്രിമാരായ സജി ചെറിയാൻ, …

കാൻ മേളയിൽ തിളങ്ങിയ മലയാളി ചലച്ചിത്രപ്രവർത്തകരെ മുഖ്യമന്ത്രി ആദരിച്ചു…… Read More »

കുവൈത്തിലെ മംഗഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി.

കുവൈത്തിലെ മംഗഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. ഇതില്‍ 25ഓളം മലയാളികള്‍ ഉണ്ടെന്നാണ് വിവരം. മരണമടഞ്ഞ 21 പേരുടെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ 11 പേര്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം ഓയൂര്‍ സ്വദേശി ഉമറുദ്ദീന്‍ ഷമീറിനെയാണ് ആദ്യം തിരിച്ചറിഞ്ഞത്. മരണസംഖ്യ ഇനിയും കൂടിയേക്കാമെന്ന് അറബ് മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപോര്‍ട്ട് ചെയ്തു. മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റെ ലേബര്‍ ക്യാംപിലാണ് ഇന്ന് പുലര്‍ച്ചെ വന്‍ തീപ്പിടിത്തമുണ്ടായത്. …

കുവൈത്തിലെ മംഗഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. Read More »