
തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിൽ പൈപ്പ്ലൈൻ വഴി പാചകവാതകം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ്
പദ്ധതി നാളെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പേരൂർക്കട സോപാനം കോംപ്ലക്സിന് മുന്നിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ഗാർഹിക ഗുണഭോക്താക്കൾക്കുള്ള കൺസ്യൂമർ കാർഡുകൾ വിതരണംചെയ്യും. ആദ്യഘട്ടത്തിൽ 10 വാർഡുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി മണ്ഡലത്തിലാകെ പദ്ധതി നടപ്പിലാക്കും. പ്രമുഖ പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ ലേക്കും ആദ്യഘട്ടത്തിൽ തന്നെ പൈപ്പിലൂടെ ഗ്യാസ് എത്തും. സ്മാർട്ട് റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്ന ശാസ്തമംഗലം – പേരൂർക്കട റോഡിൽ ഗ്യാസ്പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ആദ്യഘട്ടത്തിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽസ്ഥാപിക്കുന്ന 60 കി.മീ ദൈർഘ്യമുള്ള പൈപ്പ് ലൈനിലൂടെ12000 കണക്ഷനുകൾ നൽകാൻ കഴിയും.

നിലവിലെ പാചക വാതക സിലിണ്ടറുകൾക്ക് പകരം പൈപ്പ് ലൈനുകളിലൂടെയുള്ള കണക്ഷനിലേക്ക് മാറുമ്പോൾ 10%മുതൽ 20% വരെ സാമ്പത്തിക ലാഭം ഗുണഭോക്താക്കൾക്ക്ഉണ്ടാകും. തടസം കൂടാതെ പാചക വാതകം ലഭ്യമാകുന്ന ഈസംവിധാനം നിലവിൽ വരുന്നതോടെ ഗ്യാസ് സിലിണ്ടർ ബുക്ക്ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാകും. കണക്ഷന്റെഭാഗമായി സ്ഥാപിക്കുന്ന മീറ്റർ റീഡിംഗിന് അനുസരിച്ച്ഉപയോഗിക്കുന്ന ഗ്യാസിന് പണം ഒടുക്കുന്ന രീതിയിലേക്ക്മാറും. സിലിണ്ടറുകൾ സൂക്ഷിക്കുന്നതിനുള്ള സ്ഥലംഒഴിവാകുമെന്ന ഗുണവുമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ളസുരക്ഷാ സംവിധാനങ്ങളോടുകൂടിയാണ് സിറ്റി ഗ്യാസ് പദ്ധതിനടപ്പിലാക്കുന്നത്. പൈപ്പ് ലൈനുകളിൽ ഗ്യാസിന്റെ മർദ്ദംസിലിണ്ടറുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവിലാണ്. ഇത്അപകട സാധ്യത തീരെ കുറയ്ക്കുന്നു.പാരിസ്ഥിതിക പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനവുംഗൌരവമേറിയ വിഷയമായി മാറിയ ഈ കാലഘട്ടത്തിൽ കൂടുതൽപരിസ്ഥിതി സൌഹൃദമായ പ്രകൃതി വാതകമാണ് പൈപ്പ്ലൈനിലൂടെ വിതരണം ചെയ്യുന്നത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ സിറ്റിഗ്യാസ് പദ്ധതി നടപ്പാക്കുന്നത് AG&P പ്രഥം എന്ന കമ്പനിയാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ 120 കോടിരൂപയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നതെന്ന്അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ അറിയിച്ചു.
