സംഘർഷം തുടരുന്ന മണിപ്പുരിലെ ജിരിബം ജില്ലയിൽ നിന്ന് 200 പേരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ കൂടുതലും മെയ്ത്തി വിഭാഗക്കാരാണ്. ഒരാഴ്ച മുൻപ് കാണാതായ മെയ്ത്തി വിഭാഗക്കാരന്റെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയാണ് ഇവിടെ സംഘർഷം രൂക്ഷമായത്.സംഘർഷാവസ്ഥ രൂക്ഷമായതോടെ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.