ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ.ഡോക്ടറിൽ നിന്നും 81 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സംഘത്തിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അങ്കമാലിയില്‍ വീടിന് തീ പിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം
എറണാകുളം അങ്കമാലിയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. പറക്കുളം അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40), മക്കളായ ജൊവാന (8( ജെസ്വിൻ (5) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെ വീടിന്റെ രണ്ടാം നിലയിലാണ് തീപ്പിടുത്തം ഉണ്ടായത്. മലഞ്ചരക്ക് മൊത്തവ്യാപാരിയാണ് മരിച്ച ബിനീഷ്. മരിച്ച നാല് പേരും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല.