സുഡാൻ അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സസ് (ആർഎസ്‌എഫ്) ഗെസിര സംസ്ഥാനത്തെ വാദ് അൽനൗറ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. ഡിസംബറിൽ വാദ് മദാനി നഗരം പിടിച്ചെടുത്തശേഷം ആർഎസ്‌എഫ് നടത്തുന്ന അക്രമ പരമ്പരയിൽ ഒടുവിലത്തേതാണിത് .2023 ഏപ്രിലിൽ ആർഎസ്‌എഫിനും സുഡാൻ സൈന്യത്തിനുമിടയിൽ തുടങ്ങിയ അധികാര വടംവലി രാജ്യത്തെ കലാപക്കളമാക്കിയിരുന്നു. ഒടുവിൽ തലസ്ഥാനമായ ഖാർത്തൂം ആർഎസ്‌എഫ് പിടിച്ചെടുത്തു. അതിനുശേഷം സായുധസംഘങ്ങൾക്കെതിരെ എന്നുപറഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുകയാണ് ആർഎസ്‌എഫ്.