റവന്യൂ വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ രൂപീകരിക്കുന്ന വിഷൻ 2031 സംസ്ഥാന തല സെമിനാർ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു.
2031-ഓടെ പരമ്പരാഗത രേഖകൾ അടിസ്ഥാനമാക്കിയ ഉടമസ്ഥാവകാശത്തിൽ നിന്നും (പ്രിസംപ്റ്റീവ് ടൈറ്റിൽ) സർക്കാർ ഉറപ്പു നൽകുന്ന അന്തിമമായ രേഖയിലേക്ക് (‘കൺക്ലൂസീവ് ടൈറ്റിൽ) എത്തുവാനുള്ള ശ്രമകരമായ യാത്രയാണ് റവന്യൂ വകുപ്പ് നടത്തുന്നത് എന്ന് റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു. 2031- ഓടെ സംസ്ഥാനത്തെ എല്ലാ ഭൂമിക്കും കൃത്യമായ കണക്കും അളവും രേഖയും ഉണ്ടാകണമെന്നതാണ് ലക്ഷ്യം. റവന്യൂ വകുപ്പിനെ സമ്പൂർണ്ണമായി ആധുനികവത്കരിക്കാൻ സർക്കാരിന് കഴിഞ്ഞു. സാമൂഹിക നീതിയിൽ അധിഷ്ഠിതമായ നടപടികളാണ് ഇക്കാര്യത്തിൽ കേരളത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം.”എല്ലാവർക്കും …